അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തു​ക! 48,000 കോടിയുടെ ലോട്ടറിയടിച്ചു; ജോ​ലി വലിച്ചെറിഞ്ഞ് 53കാരിയുടെ ആഘോഷം

അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തു​ക ലോ​ട്ട​റി​യാ​യി ല​ഭി​ച്ച അ​ന്പ​ത്തി​മൂ​ന്നു​കാ​രി വാ​ർ​ത്ത​യ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ ത​ന്‍റെ ജോ​ലി​യും രാ​ജിവ​ച്ചു. 758.7 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് ഇ​വ​ർ​ക്ക് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 48,000 കോ​ടി രൂ​പ. അ​മേ​രി​ക്ക​യി​ലെ മസാച്യുസെറ്റ്സ് സ്വ​ദേ​ശി​നി​യാ​യ മാ​വി​സ് വാ​ൻ​സി​ക്കി​നാ​ണ് ഈ ​അ​പൂ​ർ​വ​മാ​യ ഭാ​ഗ്യം സി​ദ്ധി​ച്ച​ത്. മു​പ്പ​ത്തി​ര​ണ്ട് വ​ർ​ഷ​മാ​യി ചെ​യ്തു വ​ന്നി​രു​ന്ന മേ​ഴ്സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ജോ​ലി​യാ​ണ് ഇ​വ​ർ രാ​ജിവച്ച​ത്.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ജന്മ​ദി​ന തി​യ​തി​ക​ൾ വ​രു​ന്ന ടി​ക്ക​റ്റു​ക​ൾ ബോ​സ്റ്റ​ണി​ലെ ചി​ക്കോ​പ്പി​യി​ലു​ള്ള ഒ​രു ക​ട​യി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ എ​ടു​ത്ത​ത്. ഫ​യ​ർഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഒ​ന്പ​ത് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ജോ​ലി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​വ​ർ​ക്ക് 31 ഉം 26 ​ഉം വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളു​ണ്ട്. അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണ്‍ ഡി​സി, പ്യൂർട്ടോറി​ക്ക, വെ​ർ​ജി​ൻ ഐ​ല​ൻ​ഡ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി എ​ല്ലാ ബു​ധ​നാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​ണ് ലോ​ട്ട​റി ന​റു​ക്കെ​ടു​ക്കു​ന്ന​ത്. ഈ ​ഭാ​ഗ്യം അ​നു​ഭ​വി​ക്കാ​ൻ ത​ന്‍റെ ഭ​ർ​ത്താ​വ് ഒ​പ്പ​മി​ല്ല​ല്ലോ എ​ന്ന ദുഃഖം മാത്ര​മാ​ണ് മാ​വി​സി​ന്‍റെ മ​ന​സി​ൽ.

Related posts