ബോ​ബി ത​മി​ഴ്, തെലുങ്ക് റീമേക്കിന്

മി​യ ജോ​ർ​ജിനെയും മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​നെയും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷെ​ബി സം​വി​ധാ​നം ചെ​യ്ത ബോ​ബി റീ​മേ​ക്കിം​ഗി​നൊ​രു​ങ്ങു​ന്നു. തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി ചി​ത്രം മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് ത​മി​ഴി​ലേ​ക്കും തെ​ലു​ങ്കി​ലേ​ക്കും ചി​ത്രം റീ​മേ​ക്ക് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന​ത്.

ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യെ പ്ര​ണ​യി​ച്ചു വിവാഹംകഴിക്കുന്ന ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. അ​ജു വ​ർ​ഗീ​സ്, ഷ​മ്മി തി​ല​ക​ൻ, സു​ധീ​ർ ക​ര​മ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ട​നും നി​ർ​മാ​താ​വു​മാ​യ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ബോ​ബി. നേ​ര​ത്തെ രജ​പു​ത്ര ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ലൈയി​ൽ നി​ര​ഞ്ജ​ൻ അ​ഭി​ന​യി​ച്ചി​രു​ന്നു.

Related posts