തൊടുപുഴ: വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം. നിയമ വിദ്യാർഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയിൽ തൊടുപുഴയിലാണ് സംഭവം.
പ്രതിയായ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പോലീസ് പിടികൂടി. പ്രതിയും പെൺകുട്ടിയും തമ്മിലുള്ള വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു.
ഇതിനിടെ യുവാവ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറിയിരുന്നു.
കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങിൽ വച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടിയിരുന്നു.
അവിടെ വച്ച് താൻ വീണ്ടും വിവാഹാഭ്യർഥനയുമായി വരുമെന്ന് ഷാജഹാൻ പെൺകുട്ടിയെ അറിയിച്ചു.
എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു. തുടർന്ന് തൊടുപുഴയിലെത്തി പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചത്.
പെൺകുട്ടിയുടെ പരാതിയിൽ തൃപ്പൂണിത്തുറയിൽ വച്ച് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.