വാ​ട്സാ​പ്പ് വ​ഴി “ല​ക്കി ഡ്രോ”; വ​ല വി​രി​ച്ച് ത​ട്ടി​പ്പ് സം​ഘം; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ർ സെ​ൽ

നി​ശാ​ന്ത് ഘോ​ഷ്

ക​ണ്ണൂ​ർ: ഓ​ൺലൈ​ൻ ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്പോ​ൾ വാ​ട്ട്സാ​പ്പി​ന്‍റെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പു​മാ​യി ഓ​ൺലൈ​ൻ മാ​ഫി​യ. ഇ​ന്ത്യ, നേ​പ്പാ​ൾ, ദു​ബാ​യ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ലെ വാ​ട്ട്സാ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ന​ന്പ​റു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഭാ​ഗ്യ​വാ​നാ​യി താ​ങ്ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​വെ​ന്നു കാ​ണി​ച്ചാ​ണ് ത​ട്ടി​പ്പ്.

കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി ഇ​ന്ത്യ സിം ​കാ​ർ​ഡ് ല​ക്കി ഡ്രോ ​കോം​പി​റ്റേ​ഷ​നി​ൽ നി​ങ്ങ​ൾ 25 ല​ക്ഷ​ത്തി​ന് അ​ർ​ഹ​നാ​യെ​ന്ന് കാ​ണി​ക്കു​ന്ന അ​മി​താ​ബ് ബ​ച്ച​ന്‍റെ ചി​ത്ര​ത്തോ​ട് കൂ​ടി​യു​ള്ള കാ​ർ​ഡ് വാ​ട്സാ​പ്പു​ക​ളി​ൽ അ​യയ്​ക്കു​ന്ന​തി​നൊ​പ്പം ശ​ബ്ദ സ​ന്ദേ​ശ​വും അ​യ​ച്ചാ​ണ് ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കു​ന്ന​ത്.

കോ​ൻ​ബ​നേ​ഗാ ക്രോ​ർ​പ​തി​യു​ടെ പേ​രി​ലാ​ണ് കാ​ർ​ഡ്. കാ​ർ​ഡി​ൽ ലോ​ട്ട​റി ന​ന്പ​റും വാ​ട്സാ​പ്പി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​ന്പ​റും ന​ൽ​കി​യി​ട്ടു​ണ്ട്.

ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ ലോ​ട്ട​റി എ​സ്ബി​ഐ മും​ബൈ​യി​ലാ​ണു​ള്ള​തെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് കാ​ർ​ഡി​ൽ ന​ൽ​കി​യി​ട്ടു​ള്ള വാ​ട്ട്സാ​പ്പ് ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം.

എ​ത്ര​യുംപെ​ട്ടെ​ന്ന് കാ​ർ​ഡി​ൽ കാ​ണി​ച്ച ന​ന്പ​ർ ഫോ​ണി​ൽ സേ​വ് ചെ​യ്ത് വാ​ട്സാ​പ്പ് കോ​ളി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടാ​ൽ വി​ശ​ദവി​വ​ര​ങ്ങ​ൾ ന​ൽ​കാ​മെ​ന്നാ​ണ് ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു ന​റു​ക്കെ​ടു​പ്പി​നെ​ക്കു​റി​ച്ചോ ലോ​ട്ട​റി​യെ​ക്കു​റി​ച്ചോ സ്റ്റേ​റ്റ് ബാ​ങ്കി​ന് അ​റി​യി​ല്ലെ​ന്ന് സ്റ്റേ​റ്റ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ട്സാ​പ്പി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​ച്ച ആ​ളെ തെ​ര​ഞ്ഞ​പ്പോ​ൾ രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള മു​കേ​ഷ് ക​രാ​ൾ എ​ന്ന​യാ​ളാ​ണ് ഈ ​സ​ന്ദേ​ശം വ്യാ​പ​ക​മാ​യി അ​യ​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കാ​ർ​ഡി​ൽ പ​റ​യു​ന്ന വാ​ട്സാ​പ്പ് ന​ന്പ​ർ ഫോ​ണി​ൽ സേ​വ് ചെ​യ്ത് ഇ​തി​ലേ​ക്ക് കോ​ൾ ചെ​യ്താ​ൽ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​ ചോ​ർ​ത്തി പ​ണം ത​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment