മഅദനിയുടെ മാതാവ് അസ്മ ബീവി നിര്യാതയായി; അർബുധ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു

കൊല്ലം: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ മാതാവ് അസ്മ ബീവി (67) നിര്യാതയായി. അർബുധ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു.

ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കുന്നതിന് മഅദനിക്ക് കോടതി അനുമതി നൽകിയിരുന്നു. ഒക്ടോബര്‍ 30-നാണ് മഅദനി കേരളത്തിലെത്തിയത്. നവംബർ നാലു വരെയാണ് പരോൾ അനുവദിച്ചിരുന്നത്.

ഇതിനിടെ ബംഗളൂരു എന്‍ഐഎ പ്രത്യേക കോടതി എട്ട് ദിവസത്തേക്കു കൂടി പരോള്‍ കാലാവധി നീട്ടി നൽകിയിരുന്നു. ഇതോടെ മഅദനിക്ക് നവംബര്‍ 12 വരെ കേരളത്തില്‍ തുടരാനാകും.

Related posts