അ​പ​ക​ട​കാ​രി, മ​അ​ദ​നി ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളിയെന്ന് സു​പ്രീം​കോ​ട​തിന്യൂ​ഡ​ൽ​ഹി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യു​ടെ ഗു​രു​ത​ര നി​രീ​ക്ഷ​ണം. മ​അ​ദ​നി ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ള്ള ആ​ളാ​ണെ​ന്നും അ​പ​ക​ട​കാ​രി​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ നി​രീ​ക്ഷി​ച്ചു.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ചി​കി​ത്സ​യ്ക്കാ​യി കേ​ര​ള​ത്തി​ലേ​ക്ക് പോ​കാ​നും അ​വി​ടെ താ​മ​സി​ക്കാ​നും അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​അ​ദ​നി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രാ​മ​ർ​ശം.

ചീ​ഫ് ജ​സ്റ്റീ​സി​നൊ​പ്പം ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന ജ​സ്റ്റീ​സ് വി.​സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന​പ്പോ​ൾ മ​അ​ദ​നി​ക്ക് വേ​ണ്ടി കേ​സി​ൽ ഹാ​ജ​രാ​യി​ട്ടു​ണ്ടോ എ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി​വ​ച്ചു.

Related posts

Leave a Comment