മ​ല​യോ​ര ജ​ന​ത​യു​ടെ മ​ന​സി​ൽ തീ കോ​രി​യി​ട്ട​ത് മാ​ധ​വ് ഗാ​ഡ്ഗി​ലി​നെ പോ​ലു​ള്ള​വ​രെന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: മാ​ധ​വ് ഗാ​ഡ്ഗി​ലി​നെ പോ​ലു​ള്ള​വ​രാ​ണ് മ​ല​യോ​ര ജ​ന​ത​യു​ടെ മ​ന​സി​ൽ തീ ​കോ​രി​യി​ട്ട​തെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.

ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് മു​ത​ൽ തു​ട​ങ്ങി​യ ആ​ശ​ങ്ക​യാ​ണ് പ​ഞ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്കു​ള്ള​തെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ​രെ​യും കൊ​ല്ലു​ക​യ​ല്ല, മ​റി​ച്ച് ഒ​രു സ​ന്തു​ലി​താ​വ​സ്ഥ ഉ​ണ്ടാ​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങേ​ണ്ട​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും അ​വ​രു​ടേ​താ​യ അ​വ​കാ​ശ​മു​ണ്ട്.

ഇ​തു ര​ണ്ടും ലോ​ക​ത്തി​ലെ സൃ​ഷ്ടി​ക​ളാ​ണെ​ന്ന വ​സ്തു​ത മ​റ​ന്നു പോ​ക​രു​തെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് പി​ടി 7നെ ​പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് ഇ​തു​വ​രെ ന​ട​ത്തി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ദൗ​ത്യ​മാ​ണ് ന​ട​ത്തു​ന്ന​ത്.

വ​ന്യ​മൃ​ഗ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ വൈ​ത്തി​രി മോ​ഡ​ൽ ജ​ന​കീ​യ പ്ര​തി​രോ​ധം മാ​തൃ​ത​യാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

 

Related posts

Leave a Comment