മയക്കുവെടി സംഘമെത്തി, പിടി 7 ഉൾക്കാട്ടിലേക്കു വലിഞ്ഞു; പിന്നാലെ ദൗത്യസംഘവും; പിടിച്ചാൽ പൂട്ടാനുള്ള കൂടും മരന്നും ഒരുക്കി ഉദ്യോഗസ്ഥരും

സ്വന്തം ലേഖകൻ
പാ​ല​ക്കാ​ട്: ധോ​ണി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തു​ന്ന ഒ​റ്റ​യാ​ൻ പി​ടി 7നെ ​പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​സം​ഘം കാ​ട്ടാ​ന​യു​ടെ പി​ന്നാ​ലെ.

കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​നു​ള്ള ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ ഇ​ന്നു​അ​തി​രാ​വി​ലെ നാ​ലോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും ആ​ന ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​താ​ണ് ദൗ​ത്യ​സം​ഘ​ത്തി​നു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഫോ​റ​സ്റ്റ് ചീ​ഫ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​ക്കി ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ദൗ​ത്യ​സം​ഘം ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ങ്കി​ലും പ​ല​ത​വ​ണ ഓ​ടി​ച്ചീ​ട്ടും ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു പോ​കാ​ത്ത പി​ടി7 ഇ​ന്ന് പ​തി​വി​നു വി​രു​ത​മാ​യി ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു വ​ലി​ഞ്ഞ​താ​ണ് ഇ​വ​രെ ചു​റ്റി​ക്കു​ന്ന​ത്.

ഉ​ൾ​കാ​ട്ടി​ന​ക​ത്തു​വ​ച്ച് പി​ടി7​നെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നും സാ​ധി​ക്കു​ക​യി​ല്ല. വെ​ടി​യേ​റ്റ ആ​ന ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു ഓ​ടി​പ്പോ​യാ​ൽ ആ​ന​യെ ക​ണ്ടെ​ത്തി തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ത് ദൗ​ത്യ​സം​ഘ​ത്തി​നു ദു​ഷ്ക​ര​മാ​യി​രി​ക്കും.

ഇ​തി​നാ​ൽ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ൾ​ക്കാ​ട്ടി​ൽ നി​ന്നു പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് വെ​ടി​വ​യ്ക്കാ​നാ​ണ് ദൗ​ത്യ​സം​ഘം ശ്ര​മി​ക്കു​ന്ന​ത്.

ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ഇ​ന്ന് ദൗ​ത്യം ന​ട​ന്നി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ആ​ന​യെ വെ​ടി​വ​യ്ക്കാ​നാ​ണ് ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി.

ഇന്നു രാവിലെ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പദ്ധതിയുടെ വിശകലനം നടത്തി. ആനയെ പിടിക്കുന്നതി നുള്ള വിവിധ ടീമുകൾ രൂപീകരിച്ചു.

പാലക്കാട്‌, മണ്ണാർക്കാട്, നെന്മാറ ഡിവിഷനുകളിലെ 50 സ്റ്റാഫും വാച്ചർമാരും ദൗത്യസംഘത്തിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രിയും പറഞ്ഞു.

നേ​ര​ത്തെ മി​ഷ​ൻ പി​ടി 7 വ​നം​വ​കു​പ്പി​ന്‍റെ ഏ​റ്റ​വും വ​ലി​യ ദൗ​ത്യ​മാ​ണെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു.ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി​യും ഇ​ന്നു​രാ​വി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി നെ​ൽ​കൃ​ഷി​യും വാ​ഴ​കൃ​ഷി​യും ന​ശി​പ്പി​ച്ചി​രു​ന്നു.

ഇ​ത് പി​ടി 7 ത​ന്നെ​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് എ​ത്ര​മാ​ത്രം ശ​രി​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് ഉ​റ​പ്പു​പ​റ​യു​ന്നി​ല്ല.

കാ​ര​ണം ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പി​ടി 7 ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​നി​ടെ പി​ടി7 വീ​ണ്ടും നാ​ട്ടി​ലി​റ​ങ്ങി​യെ​ന്ന വാ​ർ​ത്ത വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട്.

ഇ​തു​സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. പി​ടി 7 നെ ​വെ​ടി​വ​ച്ചാ​ൽ പി​ടി​കൂ​ടി പൂ​ട്ടാ​നു​ള്ള മ​ര​ത്ത​ട​കൊ​ണ്ടു​ള്ള ക​വ​ചം പു​റ​ത്ത് ത​യാ​റാ​യി ക​ഴി​ഞ്ഞു. ആ​ന​യ്ക്കു അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ ന​ൽ​കാ​ൻ മ​രു​ന്നു​ക​ളും ഒ​രു​ക്കി​വ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment