സ്നേ​ഹ സ്പ​ർ​ശ​മേ​ൽ​ക്കാ​തെ നീ​ർ​മാ​ത​ള​ത്തി​നി​ത് പ​ത്താ​ണ്ട്….

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്തെ നീ​ർ​മാ​ത​ളം ആ ​സ്നേ​ഹ​സ്പ​ർ​ശ​മേ​ൽ​ക്കാ​ൻ കൊ​തി​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്…​പ​ത്തു​വ​ർ​ഷ​മാ​യി​ട്ട്…​ഇ​നി​യൊ​രി​ക്ക​ലും ആ ​നീ​ർ​മാ​ത​ള​ച്ചു​വ​ട്ടി​ലേ​ക്ക് വാ​ക്കി​ലും നോ​ക്കി​ലും സ്നേ​ഹം നി​റ​ച്ച് ആ​മി വ​രി​ല്ലെ​ന്ന​റി​യാ​തെ..

മാ​ധ​വി​ക്കു​ട്ടി​യാ​യും ആ​മി​യാ​യും പി​ന്നെ കാ​ല​ത്തി​ന്‍റെ മ​ഹാ​പ്ര​വാ​ഹ​ത്തി​ലെ​പ്പ​ഴോ ക​മ​ലാ സു​ര​യ്യ​യാ​യും മാ​റി ഈ ​നീ​ർ​മാ​ത​ച്ചു​വ​ട്ടി​ലെ​ത്തി​യി​രു​ന്ന ആ ​സ്നേ​ഹ​സു​ഗ​ന്ധം പ​ത്തു​വ​ർ​ഷ​മാ​യി ഏ​ൽ​ക്കാ​തി​തി​രു​ന്ന​തി​ന്‍റെ വാ​ട്ട​മു​ണ്ട് ഇ​പ്പോ​ൾ ഈ ​നീ​ർ​മാ​ത​ള​ത്തി​ന്… ഇ​ട​യ്ക്ക് പൂ​വി​ടു​മെ​ങ്കി​ലും പ​ഴ​യ പ്രൗ​ഢി​യും ഭം​ഗി​യും ഇ​ന്ന് നീ​ർ​മാ​ത​ള​ത്തി​നി​ല്ല. അ​തി​നി ഉ​ണ്ടാ​വു​ക​യു​മി​ല്ല…​അ​ത്ര​മേ​ൽ പ്ര​ണ​യ​വാ​ത്സ​ല്യ​ത്തോ​ടെ ഈ ​നീ​ർ​മാ​ത​ള​ത്തെ ഹൃ​ത്തോ​ടു ചേ​ർ​ത്ത ആ​മി​യെ കാ​ണാ​തെ എ​ങ്ങി​നെ നീ​ർ​മാ​ത​ളം പ​ഴ​യ ഭം​ഗി​യോ​ടെ പൂ​ക്കും….

ഓ​ർ​മ​ക​ളു​ടെ സു​ഗ​ന്ധ​മാ​ണ് നീ​ർ​മാ​ത​ള​ത്തി​നി​പ്പോ​ൾ…​ആ​മി​യെ​ന്ന ഓ​ർ​മ​ക​ളു​ടെ സു​ഗ​ന്ധം…
അ​വ​സാ​ന​മാ​യി കൊ​ൽ​ക്കൊ​ത്ത​യി​ലേ​ക്ക് പോ​കും മു​ന്പ് ക​മ​ല​സു​ര​യ്യ​യാ​യി ആ​മി നീ​ർ​മാ​ത​ള​ച്ചു​വ​ട്ടി​ൽ വ​ന്നി​രു​ന്നു…ഒ​രു പ​ക്ഷി​യാ​യി വീ​ണ്ടു​മൊ​രി​ക്ക​ൽ കൂ​ടി ഈ ​നീ​ർ​മാ​ത​ള​ഭൂ​വി​ലേ​ക്ക് പ​റ​ന്നെ​ത്താ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച്….​അ​ങ്ങി​നെ പ​റ​ന്നെ​ത്തു​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ന്ന് അ​വ​ർ കൊ​ൽ​ക്കൊ​ത്ത​യി​ലേ​ക്ക് യാ​ത്ര​യാ​യ​ത്…

പി​ന്നീ​ടൊ​രി​ക്ക​ലും അ​വ​ർ നീ​ർ​മാ​ത​ള​ച്ചു​വ​ട്ടി​ലേ​ക്ക് വ​ന്നി​ല്ല… എ​ഴു​ത്തു​കാ​രു​ടെ, എ​ഴു​തി​ത്തു​ട​ങ്ങു​ന്ന​വ​രു​ടെ, എ​ഴു​ത്തി​നെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ഒ​രു തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ണ് നീ​ർ​മാ​ത​ള ഭൂ​മി. മാ​ധ​വി​ക്കു​ട്ടി എ​ഴു​തി​വ​ച്ച അ​ക്ഷ​ര​ങ്ങ​ളിലൂ​ടെ മാ​ത്രം നീ​ർ​മാ​ത​ള​ത്തെ അ​റി​ഞ്ഞ​വ​ർ അ​തി​നെ നേ​രി​ട്ട് കാ​ണാ​ൻ ഇ​പ്പോ​ഴും ഇ​വി​ടെ​യെ​ത്തു​ന്നു…

ബാ​ല്യ​കാ​ല​ത്ത് മാ​ധ​വി​ക്കു​ട്ടി ഓ​ടി​ന​ട​ന്ന പു​ന്ന​യൂ​ർ​ക്കു​ള​ത്തെ നീ​ർ​മാ​ത​ള ഭൂ​വി​ലെ മ​ണ്ണി​ൽ അ​വ​ർ ആ​ദ​ര​വോ​ടെ തൊ​ട്ടു​ന​മി​ക്കു​ന്നു.

പ​ത്തു​വ​ർ​ഷ​മാ​യി മാ​ധ​വി​ക്കു​ട്ടി ന​മ്മോ​ടൊ​പ്പ​മി​ല്ലെ​ങ്കി​ലും അ​വ​രെ ന​മ്മ​ൾ വാ​യി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്…​പ​ഠി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്…​പ​ല​ത​ര​ത്തി​ൽ വ്യാ​ഖ്യാ​നി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്…..മാ​ധ​വി​ക്കു​ട്ടി മ​ര​ണ​ശേ​ഷ​വും ജീ​വി​ക്കു​ന്നു എ​ന്നും പ​റ​യാം…

സ​ദൃ​ശ്യ സാ​ന്നി​ധ്യ​മാ​യി ആ​മി ന​മു​ക്കൊ​പ്പ​മി​ല്ല​ന്നേ​യു​ള്ളു…​അ​ദൃ​ശ്യ​സാ​ന്നി​ധ്യ​മാ​യ്…​നീ​ർ​മാ​ത​ള​ത്തി​ന്‍റെ ചി​ല്ല​ക​ളി​ലേ​ക്ക് പ​റ​ന്നെ​ത്തു​ന്ന ആ ​പേ​ര​റി​യാ പ​ക്ഷി​ക​ളി​ലൊ​ന്ന് ആ​മി ത​ന്നെ​യ​ല്ലേ….​ക​മ​ല ത​ന്നെ​യ​ല്ലേ….

Related posts