സിനിമയെ സംബന്ധിച്ചിടത്തോളം താരം എന്ന വിശേഷണത്തിന് എല്ലാ അര്‍ഥത്തിലും യോജിക്കുന്ന കലാകാരനായിരുന്നു നസീര്‍. താരങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സിനിമാലോകത്ത് തലമുറകളുടെ താരമായിരുന്നു പ്രേംനസീര്‍. മരണം വരെ താരമായി നിലകൊള്ളാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഒരുപക്ഷേ നടനു വേണ്ടതെല്ലാം നസീറിലുണ്ടായിരുന്നു.
ആരാധകര്‍ തന്നില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചിരുന്നത് അതു നൂറ് ശതമാനവും നല്‍കാനാണ് നസീര്‍ ശ്രമിച്ചത്. സിനിമാ ഇന്‍ഡസ്ട്രിയെ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു ആര്‍ട്ടിസ്റ്റിനെ കണ്ടെത്തുക പ്രയാസകരമാണ്. ഭാവസാന്ദ്രമായ ഒരു ഗാനം പോലെയാണ് പലപ്പോഴും പ്രേംനസീര്‍ എന്നിലേക്ക് ഒഴുകിവരാറുള്ളത്.
നസീറിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ കടന്നു പോകാറില്ല. അദ്ദേഹം പാടി അഭിനയിച്ച ദൃശ്യങ്ങള്‍ കാണാതെ ടിവി ചാനലുകളിലൂടെ കടന്നുപോകാന്‍ മലയാളികള്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല. -മധു