കറുത്തമ്മയും കൊച്ചുമുതലാളിയും ഒന്നിക്കുന്നു! വെള്ളിത്തിരയില്‍ മധു-ഷീല സംഗമം വീണ്ടും. ടീസര്‍ കാണാം!

q

മലയാള സിനിമാ ലോകത്തെ എവര്‍ഗ്രീന്‍  പ്രണയ ജോഡികളായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മധു-ഷീല സംഗമത്തിന് ഒരിക്കല്‍ കൂടി തിരിതെളിയുന്നു.

അനീഷ് അന്‍വറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ‘ബഷീറിന്റെ പ്രേമലേഖനം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യന്‍ ടീസര്‍ പുറത്തിറങ്ങി. മനോഹരമായ പ്രണയ രംഗങ്ങള്‍ കോര്‍ത്താണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

മധു-ഷീല ജോഡികള്‍ക്ക് മലയാള സിനിമയില്‍ ഉള്ള പ്രത്യേകത വളരെ വലുതാണ്. മധുവും ഷീലയും ജോഡികളായി 1965 ല്‍ പുറത്തിറങ്ങിയ ‘ചെമ്മീന്‍’ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്. പുതുതലമുറയിലെ കുട്ടികള്‍ക്ക് പോലും സുപരിചിതരാണ് കറുത്തമ്മയും പരീക്കുട്ടിയും. മലയാളക്കരയെ ഇത്രത്തോളം സ്വാധീനിച്ച് കഥാപാത്രങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷക ഹൃദയങ്ങള്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് അറിയുന്നത്.

സക്കറിയായുടെ ഗര്‍ഭിണികള്‍, കുമ്പസാരം തുടങ്ങിയ ഹിറ്റു ചിത്രങ്ങളുടെ സംവിധായകനായിരുന്ന അനീഷ് അന്‍വറും എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ മധുവും ഷീലയും ഒന്നിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്ന് വേണം കരുതാന്‍.

Related posts