അന്നദാനപന്തലില്‍ താല്‍ക്കാലിക ജോലിക്ക് അപേക്ഷ ക്ഷണിച്ചു

sabarimala-annadanamശബരിമല: ശബരിമല ക്ഷേത്ര ത്തിലെ മണ്ഡലംമകര വിളക്ക് ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ചുക്കുവെള്ള വിതരണം എന്നീ വിഭാഗങ്ങളില്‍ ദിവസവേതന വ്യവസ്ഥ യില്‍ ജോലി നോക്കാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 18നും 60 വയസിനും മധ്യേയുള്ള ഹൈന്ദവ യുവാക്കളാകണം അപേക്ഷകര്‍. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വയസ്, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 15ന് വൈകുന്നേരം അഞ്ചിന് മുമ്പായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരം നന്തന്‍കോട്ടെ ചീഫ് എന്‍ജിനീയറുടെ ഓഫീസില്‍ നേരിട്ട് ഹാജരാവണം. ഫോണ്‍: 0471 2318874.

ശബരിമലയില്‍ ദര്‍ശന സമയം കൂട്ടി
ശബരിമല: ശബരിമലയില്‍ ദര്‍ശന സമയം വര്‍ധിപ്പിച്ചത് തിരക്കുള്ള ദിവസങ്ങളിലും അയ്യപ്പഭക്തര്‍ക്ക് അനുഗ്രഹമായി. ഇക്കൊല്ലത്തെ മണ്ഡലമകരവിളക്ക് കാലം മുതലാണ് ദര്‍ശനസമയം കൂട്ടിയ തെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ദര്‍ശന സമയം കൂട്ടിയതിലൂടെ അയ്യപ്പന്‍മാര്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ടെന്നും ഇത് പൊതുവെ തിരക്ക് കുറയ്ക്കാന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

മൂന്നിനു നട തുറന്ന് 3.05ന് നിര്‍മാല്യ ദര്‍ശനം തുടങ്ങും. രാവിലെ 3.30ന് ഗണപതി ഹോമം നടത്തും. നെയ്യഭിഷേകം പുലര്‍ച്ചെ 3.30ന് തുടങ്ങും. ഇത് രാവിലെ ഏഴു വരെ നീണ്ടുനില്‍ക്കും. തുടര്‍ന്ന് രാവിലെ 7.30ന് ഉഷഃപൂജയ്ക്കു ശേഷം രാവിലെ 8.30 മുതല്‍ 11 വരെയും നെയ്യഭിഷേകം നടക്കും. രാവിലെ 11.10ന് നെയ്‌ത്തോണിയില്‍ അയ്യപ്പന്‍മാര്‍ സമര്‍പ്പിക്കുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം നടക്കും. 12.30ന് ഉച്ച പൂജയ്ക്ക് ശേഷം ഒന്നിന് നടയടയ്ക്കും. മുമ്പ് വൈകുന്നേരം നാലിനു നട തുറന്നിടത്ത് ഇപ്പോള്‍ ഉച്ചകഴിഞ്ഞു മൂന്നിനാണ് നട തുറക്കുന്നത്. രാത്രി 10.50ന് ഹരിവരാസനം പാടി 11 നാണ് നട അടയ്ക്കുന്നത്.

Related posts