മധുസൂദനനു റോഡിൽ നിന്നു കിട്ടിയത് 500 ന്‍റെ ഒ​രു കെ​ട്ട് നോ​ട്ടു​ക​ള്‍; പിന്നീടു സംഭവിച്ചത്..?

ക​ടു​ത്തു​രു​ത്തി : റോ​ഡി​ല്‍​നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​യെ തി​രി​കെ​യേ​ല്‍​പ്പി​ച്ചു ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​ന്‍ മാ​തൃ​ക​യാ​യി.

പെ​രു​വ പൈ​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പെ​രു​വ കു​റു​വേ​ലി​ക്കു​ഴി​യി​ല്‍ മ​ധു​സൂ​ദ​ന​നാ​ണ് വ​ഴി​യി​ല്‍ കി​ട​ന്നു കി​ട്ടി​യ പ​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേ​രം പെ​രു​വ ടൗ​ണി​ലു​ള്ള പൂ​വ​ത്തു​കു​ഴി​യി​ല്‍ പ്ര​കാ​ശ​ന്‍റെ ക​ട​യു​ടെ മു​ന്‍​വ​ശ​ത്ത് നി​ന്നാ​ണ് 500 രൂ​പ​യു​ടെ ഒ​രു കെ​ട്ട് നോ​ട്ടു​ക​ള്‍ മ​ധു​സൂ​ദ​ന​ന് ല​ഭി​ച്ച​ത്.

സ​മീ​പ​ത്തെ ക​ട​ക​ളി​ലും വ​ഴി​യാ​ത്ര​ക്കാ​രോ​ടും പ​ണ​ത്തി​ന്‍റെ ഉ​ട​മ​യെ​ത്തേ​ടി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ന്ന​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ മ​ണി​യു​ടെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തു​ക മ​ധു​സൂ​ദ​ന​ന്‍ മ​ണി​ക്കു കൈ​മാ​റി. കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ലി ന​ല്‍​കു​വാ​ന്‍ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 40,000 രൂ​പ​യാ​ണ് മ​ണി​യു​ടെ കൈ​യി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ട​ത്.

ക്ഷേ​ത്ര​ത്തി​ല്‍ എ​ണ്ണ​യും പൂജാ​സാ​ധ​ന​ങ്ങ​ളും വി​ല്‍​ക്കു​ന്ന​തോ​ടൊ​പ്പം അ​മ്പ​ല​ത്തി​ല്‍ മാ​ലകെ​ട്ടും മ​റ്റു ജോ​ലി​ക​ളും ചെ​യ്യു​ക​യാ​ണ് മ​ധു​സൂ​ദ​ന​ന്‍.

Related posts

Leave a Comment