പൂസായതും പോരാ, റോഡിലൂടെ പോയവർക്കു അടിയും ഇടിയും; ചാലക്കുടി ലൂസിയ റോഡിലെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; പോലീസിൽ പരാതിയുമായി നാട്ടുകാർ


ചാ​ല​ക്കു​ടി: ടൗ​ണി​ൽ ലൂ​സി​യ റോ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം. ക​ഴി​ഞ്ഞ​ദി​വ​സം മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ റോ​ഡി​ലൂ​ടെ പോ​യ​വ​രെ കൈയേറ്റം ചെ​യ്തു. ഈ ​റോ​ഡി​ൽ ത​ന്നെ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് വ​ഴി​യാ​ത്ര​ക്കാ​രെ കൈയേറ്റം ചെ​യ്ത​ത്. വി​ജ​ന​മാ​യ ഈ ​റോ​ഡി​ലൂ​ടെ പോ​യ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​ണ് ചെ​യ്തെ​ന്ന് പ​റ​യു​ന്നു. പ​ക​ൽ സ​മ​യം മു​ഴു​വ​ൻ ഈ ​റോ​ഡി​ൽ ഇ​വ​ർ വി​ല​സു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts