കാ​ട്ടുപ​ന്നി​ക​ളു​ടെ ജ​ഡം ചീ​ഞ്ഞ​ളി​യു​ന്നു! വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം

നാ​ദാ​പു​രം: ക​ണ്ടി​വാ​തു​ക്ക​ൽ മ​ല​യോ​ര​ത്ത് കാ​ട്ടു​പ​ന്നി​ക​ൾ ച​ത്തി​ട്ടും വ​നം​വ​കു​പ്പ് തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. അ​ധി​കൃ​ത​ർ എ​ത്താ​ത്ത​തി​നാ​ൽ ജ​ഡം മ​റ​വ് ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ് നാ​ട്ടു​കാ​ർ.​ഇ​തോ​ടെ പൊ​തു​സ്ഥ​ല​ത് നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ഴു​കി​യ ജ​ഡ​ത്തി​ന് സ​മീ​പ​ത്ത് ദു​രി​തം പേ​റി ജീ​വി​ക്കു​ക​യാ​ണ് മ​ല​യോ​ര​വാ​സി​ക​ൾ.

കാ​ട്ടുമൃ​ഗ​ങ്ങ​ളു​ടെ ജ​ഡം അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ല്ലാ​തെ മ​റ​വ് ചെ​യ്താ​ൽ നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന ഭ​യം കൊ​ണ്ടാ​ണ് നാ​ട്ടു​കാ​ർ മു​ൻ​കൈ എ​ടു​ക്കാ​ത്ത​ത്.​ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മു​ന്ന് കാ​ട്ടു​പ​ന്നി​ക​ളു​ടെ ജ​ഡം ക​ണ്ടി​വാ​തു​ക്ക​ൽ,മാ​ക്കൂ​ൽ പീ​ടി​ക എ​ന്നി​വ​ട​ങ്ങ​ളി​ൽ ക​ണ്ട​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​മാ​യി​ട്ടും ആ​രും ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യി​ട്ടി​ല്ല. ഇ​തി​ന് സ​മീ​പ​ത്ത് നി​ര​വ​ധി വീ​ടു​ക​ളും, പ്രൈ​മ​റി സ്കൂ​ളും സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ദു​ർ​ഗ​ന്ധം കാ​ര​ണം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു മ​ട​ക്കം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related posts