പ്രായം തളർത്താത്ത വേഗതയുമായി മജീഷ്യൻ ഗോപിനാഥൻ..! കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി 77ാം വയസിലും കൊല്ലം പിള്ളയെന്ന ഗോപിനാഥൻ യാത്രക്കാരെ വിസ്മയിപ്പിക്കുന്നു

magicകോ​ട്ട​യം: ശൂ​ന്യ​മാ​യ സ​ഞ്ചി​യി​ൽ നി​ന്നും വ​ർ​ണ​ക്ക​ട​ലാ​സു​ക​ളും വി​വി​ധ നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളും പു​റ​ത്തേ​ക്കു ചാ​ടു​ന്നു. നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പേ​ർ ആ​കാം​ക്ഷ​യോ​ട നോ​ക്കി നി​ല്ക്കു​ക​യാ​ണ്. കു​ട്ടി​ക​ളാ​ക​ട്ടെ പൂ​ക്ക​ളും വാ​ർ​ണ​ക്ക​ട​ലാ​സു​ക​ളും എ​ടു​ക്കാ​ൻ അ​ടു​ത്തേ​ക്ക് ചെ​ല്ലു​ക​യാ​ണ്. ജാ​ല​വി​ദ്യ​ക​ളി​ലു​ടെ കൊ​ല്ലം പി​ള്ള എ​ന്ന​റി​യ​പ്പെ​ടു​ന്ന  എ​ൽ. ഗോ​പി​നാ​ഥ പി​ള്ള​യാ​ണു യാ​ത്ര​ക്കാ​രെ വി​സ്മ​യി​പ്പി​ക്കു​ന്ന​ത്.

77-ാം വ​യ​സി​ലും പ്രാ​യം ത​ള​ർ​ത്താ​ത്ത ഈ ​ജാ​ല​വി​ദ്യാ​ക്കാ​ര​ൻ ഏ​വ​രെ​യും വി​സ്മ​യി​പ്പി​ക്കു​ക​യും അ​തി​ശ​യി​പ്പി​ക്കു​ക​യു​മാ​ണ്.    കൈ​യി​ൽ മാ​ജി​ക് വ​ടി​യും കൊ​ന്പ​ൻ മീ​ശ​യും സ്യൂ​ട്ടും കോ​ട്ടും അ​ണി​ഞ്ഞു തൊ​പ്പി​യും ധ​രി​ച്ച് ഇദ്ദേഹം ക​വ​ല​ക​ളി​ലും ന​ഗ​ര​ഇ​ട​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ലും മാ​ജി​ക് അ​വ​ത​രി​പ്പി​ക്കു​ന്ന​തു കാ​ണാ​ൻ കു​ട്ടി​ക​ള​ട​ക്കം വ​ൻ​നി​ര ത​ന്നെ​യു​ണ്ട്.

അ​ഷ്ട​മു​ടിക്കായ​ലോ​ര​ത്ത് മ​ജി​ഷ്യ​ൻ എ​സ്. ശ​ങ്ക​ര​പ്പി​ള്ള​യു​ടെ​യും കു​ഞ്ഞു​ഞ്ഞ​മ്മ​യു​ടെ​യും  എ​ട്ടാ​മ​ത്തെ മ​ക​നാ​ണ് ഗോ​പി​നാ​ഥ പി​ള്ള​യെ​ന്ന കൊ​ല്ലം പി​ള്ള. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​ര​വ​ധി വേ​ദി​ക​ളി​ൽ ഇ​ദ്ദേ​ഹം ഇ​തി​നോ​ട​കം ജാ​ല​വി​ദ്യ അ​വ​ത​രി​പ്പി​ച്ചു ക​ഴിഞ്ഞു.

കൈ​യി​ലി​രി​ക്കു​ന്ന ച​ര​ട് നി​മി​ഷ​നേ​രം കൊ​ണ്ടു വ​ടി​യാ​ക്കി മാ​റ്റു​ക, നി​റ​യെ ചി​ത്ര​ങ്ങ​ളു​ള്ള പു​സ്ത​കങ്ങ​ൾ വെ​ള്ള​ക്ക​ട​ലാ​സു​ക​ളാ​ക്കു​ക, തു​ട​ങ്ങി​യ ഒ​ട്ടേ​റെ ജാ​ല​വി​ദ്യ​ക​ളാ​ണു കൊ​ല്ലം പി​ള്ള കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.  ഇ​തി​നു പു​റ​മെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​ണ​മാ​ണ് എ​ന്ന ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന മാ​ജി​ക് ഐ​റ്റ​ങ്ങ​ളും അ​ദ്ദേഹം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ‌

Related posts