പത്തു ദിവസംകൊണ്ട് എല്ലാം പറ‍യിക്കണം;  സംസ്ഥാനത്ത് കോടികളുടെ പലിശ ഇടപാട് നടത്തിയ വ​ട്ടി​പ്പ​ലി​ശക്കാരൻ മ​ഹാ​രാ​ജ​യെ പോലീസ് ചോദ്യം  ചെയ്യുന്നു 

കൊ​ച്ചി: കോ​ടി​ക​ളു​ടെ പ​ലി​ശ ഇ​ട​പാ​ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ഹാ​രാ​ജ മ​ഹാ​ദേ​വ​നെ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂട്ടി ക​മ്മി​ഷ​ണ​ർ നേ​രി​ട്ടെ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ 500 കോ​ടി​യു​ടെ പ​ലി​ശ ഇ​ട​പാ​ടി​ൽ കൂ​ടു​ത​ൽ ഇ​ട​പാ​ടു​കാ​രു​ണ്ടോ, ആ​രെ​ല്ലാ​മാ​യാ​ണ് ഇ​ട​പാ​ട് ന​ട​ത്തി​യ​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ണ സം​ഘം ചോ​ദി​ച്ച​റി​യു​ന്ന​ത്. പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​നോ​ട് മ​ഹാ​രാ​ജ​ൻ സ​ഹ​ക​രി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച് സ​മ​യം നീ​ണ്ടു​പോ​യേ​ക്കും.

ഇ​യാ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ മൊ​ഴി​ക​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ത​മി​ഴ്നാ​ട്ടി​ല​ട​ക്കം എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും.
ത​മി​ഴ്നാ​ട്ടി​ലെ വി​രു​ത​ന്പാ​ക്ക​ത്തെ വീ​ട്ടി​ൽ നി​ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ മ​ഹാ​രാ​ജ​നെ കോ​ട​തി​യി​ൽ ഹ​ജ​രാ​ക്കി​യ​പ്പോ​ൾ ത​ന്നെ മ​ജി​സ്ട്രേ​റ്റ് ഒ​രു ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

ജാ​മ്യസ​മ​യം ക​ഴി​ഞ്ഞു കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ പ​ത്ത് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ടാ​ൻ തോ​പ്പും​പ്പ​ടി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ട്ട​ത്. 500 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ന് പു​റ​മെ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത​ട​ക്ക​മു​ള്ള കേ​സു​ക​ളും മ​ഹാ​രാ​ജ​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related posts