മദ്യത്തിൽ കുളിപ്പിക്കാൻ മാ​ഹി​..! ഏ​തെ​ടു​ത്താ​ലും അത്ഭുതപ്പെടുത്തുന്ന വില;  ജനപ്രിയ ബ്രാൻഡുകൾ  കടയ്ക്ക് മുന്നിൽ നിരത്തി വച്ച് വമ്പൻ ഓഫറുമായി  കടയുടമകൾ


കോ​ഴി​ക്കോ​ട്: മാ​ഹി മ​ല​യാ​ളി​ക​ള്‍​ക്ക് അ​പ​രി​ചി​ത​മാ​യ സ്ഥ​ല​മ​ല്ല. പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ആ​ളു​ക​ള്‍ ഈ ​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്ത് എ​ത്താ​റു​ണ്ട്.

വി​ല​ക്കു റ​വി​ല്‍​ മ​ദ്യം കി​ട്ടു​മെ​ന്ന​തി​നാ​ല്‍ ത​ന്നെ ഇ​വി​ടേ​ക്ക് പ്ര​ത്യേ​കി​ച്ചും സ​മീ​പ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ല്‍ നി​ന്നും ആ​ളു​ക​ളു​ടെ ഒ​ഴു​ക്കാ​ണ്.

എ​ന്നാ​ല്‍ പി​ന്നെ മാ​ഹി​യി​ല്‍ പെ​രു​ന്നാ​ള്‍ ഉ​ത്സവം കൂ​ടി കൊ​ടി​യേ​റി​യാ​ലോ…​എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടും.റോ​ഡ​രി​കി​ല്‍ മ​ദ്യ ഷോ​പ്പു​ക​ള്‍ തി​ങ്ങി നി​റ​ഞ്ഞി​രി​ക്കു​ന്ന ഇ​വി​ടെ ഉ​ത്സവ​കാ​ല​ത്ത് ഉ​ട​മ​ക​ള്‍ വെ​റു​തേ ഇ​രി​ക്ക​ണോ…​വ​ന്‍ ഓ​ഫ​റു​ക​ള്‍ അ​ങ്ങ് പ്ര​ഖ്യാ​പി​ച്ചു.

ന​മ്മ​ള്‍ വ​ലി​യ വ​സ്ത്ര വ്യാ​പാ​ര​ക​ട​ക​ളി​ലും സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും ക​ണ്ടു ശീ​ലി​ച്ചി​ട്ടു​ള്ള എ​തെ​ടു​ത്താ​ലും ഓ​ഫ​ര്‍ പാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ താ​രം.

100, 120, 130 എ​ന്നി​ങ്ങ​നെ ഷോ​പ്പി​ന് മു​ന്നി​ല്‍ റേ​റ്റ് ഏ​ഴു​തി കു​ന്നു​കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ് മ​ദ്യ ക്കുപ്പി​ക​ള്‍. പൈ​ന്‍​ഡ് മു​ത​ല്‍ അ​ര​ലി​റ്റ​ര്‍ വ​രെ ഈ ​ഓ​ഫ​റി​ല്‍ വ​രും.

എല്ലാം ജനപ്രിയ ബ്രാൻഡുകളം ന​മ്മു​ടെ നാ​ട്ടി​ലെ തെ​രു​വു​ക​ച്ച​വ​ടം പോ​ലെ ഏ​തെ​ടു​ത്താ​ലും ഇ​ത്ര രൂ​പ എ​ന്ന സ്‌​റ്റൈ​ല്‍ ഇ​തോ​ടെ തി​ര​ക്കും വി​ല്‍​പ്പ​ന​യും കൂ​ടി.​

Related posts

Leave a Comment