തൊഴിലാളികൾക്ക് സന്തോഷവും നാട്ടുകാർക്ക് കലിപ്പും..! മാ​ഹി​ പാതയോരത്തെ അടച്ചുപൂട്ടിയ 32 മ​ദ്യ​ശാ​ല​ക​ളും ജൂ​ൺ ഏ​ഴോ​ടെ തു​റ​ക്കു​മെ​ന്നു സൂ​ച​ന

barമാ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ​തോ​ടെ മാ​ഹി പാ​ത​യോ​ര​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ 32 മ​ദ്യ​ശാ​ല​ക​ളും ജൂ​ൺ ഏ​ഴോ​ടെ തു​റ​ക്കു​മെ​ന്നു സൂ​ച​ന. ഹൈ​ക്കോ​ട​തി വി​ധി​പ​ക​ർ​പ്പ് പു​തു​ച്ചേ​രി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്കു അ​ടു​ത്ത​ദി​വ​സം ത​ന്നെ സ​മ​ർ​പ്പി​ക്കും. കോ​ട​തി വി​ധി​യി​ൽ ആ​ഹ്ലാ​ദ​ത്തി​ലാ​ണു  മാ​ഹി​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി​യ​തി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട ജീ​വ​ന​ക്കാ​രും. മാ​ഹി ഐ.​കെ. കു​മാ​ര​ൻ മാ​സ്റ്റ​ർ റോ​ഡി​ൽ ര​ണ്ടു മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​പ്പോ​ൾ ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു.

പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം ഇ​ന്ന​ലെ അ​വ​സാ​നി​പ്പി​ച്ചു. മാ​ഹി​യി​ലെ മ​ദ്യ​ഷോ​പ്പു​ക​ൾ പൂ​ട്ടി​യ​തോ​ടെ പ​ള്ളൂ​ർ, പ​ന്ത​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ മ​ദ്യ​പ​ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. ബ​സ് യാ​ത്ര പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​രു​ന്നു പ്ര​ദേ​ശ​ത്തു​കാ​ർ.    മാ​ഹി​യി​ൽ ബാ​റു​ക​ൾ തു​റ​ക്കു​ന്ന​ത് ഇ​വി​ട​ത്തു​കാ​രെ സ​ന്തോ​ഷി​പ്പി​ക്കു​ന്പോ​ൾ ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം ആ​ശ്വ​സി​ച്ച മാ​ഹി​ക്കാ​ർ വീ​ണ്ടും പ​ഴ​യ സ്ഥി​തി​യി​ലേ​ക്കു പോ​കു​ന്ന​തി​ൽ ആ​ശ​ങ്ക​യി​ലു​മാ​ണ്.

വീ​ണ്ടും മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ക്കു​ന്പോ​ൾ മാ​ഹി​യി​ലെ മു​ഴു​വ​ൻ മ​ദ്യ​ശാ​ല​ക​ളി​ലും ടോ​യ്ല​റ്റ് സ്ഥാ​പി​ക്കു​ക, വി​ല​കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്കാ​തി​രി​ക്കു​ക, മ​ദ്യ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ  ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ക, തു​റ​ക്ക​ലും പൂ​ട്ട​ലും കൃ​ത്യ​സ​മ​യം പാ​ലി​ക്കു​ക, മ​ദ്യ​ഷോ​പ്പു​ക​ൾ അ​ട​ച്ചാ​ൽ പൂ​ഴി​ത്ത​ല​യി​ലെ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണു മാ​ഹി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​നി​ടെ മ​ദ്യ​ത്തി​നെ​തി​രെ നി​ര​ന്ത​രം പോ​രാ​ടു​ന്ന മ​യ്യ​ഴി​ക്കൂ​ട്ടം ഭാ​ര​വാ​ഹി​ക​ൾ മ​ദ്യ​ഷോ​പ്പു​ക​ൾ  വീ​ണ്ടും തു​റ​ന്നാ​ൽ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Related posts