മാലം സുരേഷിനെ രക്ഷിക്കാൻ ഉന്നതർ! ചോദ്യം ചെയ്യലിനു നാളെ ഹാജരാകണം; തിരുവാതുക്കൽ ചീട്ടുകളിയിലും വമ്പൻമാർ

കോ​ട്ട​യം: കോ​ടി​ക​ൾ മ​റി​യു​ന്ന ചീട്ടുകളി കേസിൽ മ​ണ്‍​കാ​ട്ടെ ക്രൗ​ണ്‍​ക്ല​ബി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ.

18 ല​ക്ഷം രൂ​പ പി​ടി​കൂ​ടു​ക​യും 43 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രു​ടെ​യും മൂ​ന്നു സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

പ​ണം വെ​ച്ചു ചീ​ട്ടുക​ളി​ച്ച​താ​യും ക്ല​ബി​ൽ വ​ൻ തു​ക​യു​ടെ ഇ​ട​പാ​ട് ദി​വ​സ​വും ന​ട​ന്നി​രു​ന്ന​താ​യും പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​. ഒ​രു മാ​സ​മാ​യി ക്ല​ബി​ൽ ക​ളി​ക്കു​ന്നു​ണ്ടെ​ന്നും 5000 രൂ​പ പ്ര​വേ​ശ​ന ഫീ​സാ​യി ന​ൽ​കി​യെ​ന്നും പ്ര​തി​ക​ൾ പ​റ​ഞ്ഞു. ഒ​രു മാ​സ​മാ​യി ദി​വ​സ​വും 10,000 രൂ​പ മു​ത​ൽ ന​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. ആ​ദ്യ​മാ​യി ലാ​ഭം കി​ട്ടി​യ ദി​വ​സ​മാ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

ക്ല​ബി​ൽ എ​ത്തു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​മെ​ല്ലാം ല​ഭി​ച്ചി​രു​ന്ന​താ​യും ഇ​വ​ർ മൊ​ഴി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ക്ല​ബി​നു സ​മീ​പം ക​ട​ക​ൾ ന​ട​ത്തി​യി​രു​ന്ന​വ​രു​ടെ മൊ​ഴി​ക​ളാ​ണ് സാ​ക്ഷി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക്ല​ബി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ വ​ന്നു പോ​കാ​റു​ണ്ടെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

ക്ല​ബ് സെ​ക്ര​ട്ട​റി മാ​ലം സു​രേ​ഷി​നെ പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും ഇ​തു​വ​രെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​നോ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​നോ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല.

ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​തോ​ടെ ചോ​ദ്യം ചെ​യ്യ​ലി​നു നാ​ളെ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​യാ​ൾ​ക്കൊ​പ്പം ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷിനും നോ​ട്ടീ​സ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്ക​രു​തെ​ന്ന ഉ​ന്ന​ത നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

തിരുവാതുക്കൽ ചീട്ടുകളിയിലും വന്പൻമാർ

കോ​ട്ട​യം: ഇ​ന്ന​ലെ രാ​ത്രി 11ന് ​തി​രു​വാ​തു​ക്ക​ൽ പി​ജി രാ​ധാ​കൃ​ഷ്ണ​ൻ മെ​മ്മോ​റി​യ​ൽ റി​ക്രി​യേ​ഷ​ൻ ക്ല​ബി​ൽ​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് 11 പേ​ര​ട​ങ്ങു​ന്ന ചീ​ട്ടു​ക​ളി സം​ഘ​ത്തെ.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്ല​ബി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്നും 65,700 രൂ​പ​യും പി​ടി​കൂ​ടി. ക്ല​ബി​ന്‍റെ ഇ​രു​മു​റി​ക​ളി​ലാ​യി പ​ണം വെ​ച്ചു​ള്ള ചീ​ട്ടുക​ളി ന​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന.

ഒ​രു മു​റി​യ​ിൽ നി​ന്ന് 63,000 രൂ​പ​യും മ​റ്റേ​തി​ൽ നി​ന്ന് 2700 രൂ​പ​യും പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ഏ​റെ നാ​ളാ​യി ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

ന​ഗ​ര​ത്തി​ലും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചീ​ട്ടു​ക​ളി സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment