യു​വ​തി വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; രണ്ടാം ഭര്‍ത്താവിനെ പോലീസ് തിരയുന്നു; ആ​ദ്യ​ത്തെ വി​വാ​ഹ​ത്തി​ൽ ഒ​രു മ​ക​ളു​ണ്ട്

കു​ണ്ട​റ: യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. മു​ള​വ​ന ച​രു​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ വി​ട്ടി​ൽ കൃ​തി (25) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ്‌ വൈ​ശാ​ഖി​നെ പോ​ലീ​സ് തി​ര​യു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൃ​തി​യു​ടെ മു​ള​വ​ന​യി​ലെ വീ​ട്ടി​ൽ രാ​ത്രി ഒ​മ്പ​തി​നാ​ണ് വൈ​ശാ​ഖ് എ​ത്തി​യ​ത്. ആ​ഹാ​രം ക​ഴി​ക്കാ​ൻ വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​മ്മ വാ​തി​ലി​ൽ മു​ട്ടി വി​ളി​ച്ചു. വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ കൃ​തി ത​റ​യി​ൽ വീ​ണു കി​ട​ക്കു​ക​യാ​യി​രു​ന്നു.

കു​ഴ​ഞ്ഞു വീ​ണ​ന്നാ​യി​രു​ന്നു വൈ​ശാ​ഖ് പ​റ​ഞ്ഞ​ത്.​ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കാ​മെ​ന്ന് പ​റ​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ വൈ​ശാ​ഖ് വാ​ഹ​ന​മെ​ടു​ത്ത് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

മോ​ഹ​ൻ -ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​ണ് കൃ​തി.​കൊ​ല്ലം കോ​ളേ​ജ് ജം​ഗ്ഷ​ൻ ദേ​വി​പ്രി​യ​യി​ൽ ബൈ​ജു സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് വൈ​ശാ​ഖ്.​ഇ​വ​രു​ടെ വി​വാ​ഹം 2019 ഫെ​ബ്രു​വ​രി 3ന് ​ആ​യി​രു​ന്നു.​കൃ​തി​യു​ടെ ര​ണ്ടാം വി​വാ​ഹ​വും വൈ​ശാ​ഖി​ന്റെ ആ​ദ്യ​ത്തെ വി​വാ​ഹ​വും ആ​യി​രു​ന്നു.​ആ​ദ്യ​ത്തെ വി​വാ​ഹ​ത്തി​ൽ ഒ​രു മ​ക​ളു​ണ്ട്.

Related posts