മകന്‍റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ; പിന്നാലെ അതേ സംഘം അമ്മയെ തിരിച്ചടിച്ചു; കാരണം ഇങ്ങനെ

മ​ല​പ്പു​റം: മ​ക​ന്‍റെ ബൈ​ക്ക് ക​ത്തി​ക്കാ​ൻ മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ വീ​ട്ട​മ്മ​യെ അ​തേ സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.

മ​ല​പ്പു​റം മേ​ലാ​റ്റൂ​രി​ലാ​ണ് സം​ഭ​വം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ മേ​ലാ​റ്റൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.​ മു​ള്ള്യാ​കു​ർ​ശി ത​ച്ചാം​കു​ന്നേ​ൽ ന​ഫീ​സ​യ്ക്കു നേരേയാ​ണ് മൂ​ന്നം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ത​മി​ഴ്നാ​ട് ഉ​ക്ക​ടം സ്വ​ദേ​ശി കാ​ജാ ഹു​സൈ​ൻ (39), പ​ന്ത​ലം ചേ​രി നാ​സ​ർ (32), മു​ള്ള്യാ​കു​ർ​ശി കീ​ഴു വീ​ട്ടി​ൽ മെ​ഹ​ബൂ​ബ് (58) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മേ​ലാ​റ്റൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ.​ആ​ർ.​ ര​ഞ്ജി​ത്തും സം​ഘ​വു​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.
​നേ​ര​ത്തേ വീ​ട്ട​മ്മ ന​ൽ​കി​യ ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത് ഇ​വ​രു​ടെ മ​ക​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളാ​ണ് ഇ​വ​ർ.

ഈ ​കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു. മ​ക​നു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ബൈ​ക്ക് ക​ത്തി​ക്കാ​ൻ ന​ഫീ​സ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്.

പ​റ​ഞ്ഞു​റ​പ്പി​ച്ച ക്വ​ട്ടേ​ഷ​ൻ തു​ക​യെ​ച്ചൊ​ല്ലി വീ​ട്ട​മ്മ​യും പ്ര​തി​ക​ളും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വെ​ള്ളി​യാ​ഴ്ച മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മു​ള്ള്യാ​കു​ർ​ശി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ സം​ഘം ന​ഫീ​സ​യെ ആ​ക്ര​മി​ച്ചു. ഇ​വ​ർ ന​ഫീ​സ​യു​ടെ വീ​ട് അ​ടി​ച്ചുപൊ​ളി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment