എനിക്ക് കറക്ടായ ആളാണത് ! മലയാളത്തില്‍ തനിക്ക് ഈ നടനൊപ്പം അഭിനയിക്കാന്‍ അതിയായ മോഹമുണ്ടെന്ന് മാളവിക ജയറാം; ആ നടന്‍ ആരെന്നറിയാമോ…?

മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇവരുടെ മക്കളായ കാളിദാസും മാളവികയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ.

ബാലതാരമായി തിളങ്ങിയ കാളിദാസ് പൂമരം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചത്.

ചക്കി എന്നു വിളിപ്പേരുള്ള മാളവികയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. ഒരു ഓണ്‍ലൈന് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാമോഹങ്ങളെപ്പറ്റി മനസ്സു തുറക്കുകയാണ് മാളവിക ഇപ്പോള്‍.

അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്.

തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയ്‌യുടെ ഒരു കടുത്ത ആരാധികയാണ് താന്‍ എന്നും പറയുന്നു.

മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണി മുകുന്ദന്റെ ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിയ്ക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറയുന്നു.

സിനിമയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാളവിക. ഇതിനോടകം ഏതാനും പരസ്യചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. അച്ഛന്‍ ജയറാമിനൊപ്പമുള്ള മലബാര്‍ ഗോള്‍ഡിന്റെ പരസ്യചിത്രം ശ്രദ്ധേയമായിരുന്നു.

Related posts

Leave a Comment