എനിക്ക് കറക്ടായ ആളാണത് ! മലയാളത്തില്‍ തനിക്ക് ഈ നടനൊപ്പം അഭിനയിക്കാന്‍ അതിയായ മോഹമുണ്ടെന്ന് മാളവിക ജയറാം; ആ നടന്‍ ആരെന്നറിയാമോ…?

മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇവരുടെ മക്കളായ കാളിദാസും മാളവികയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. ബാലതാരമായി തിളങ്ങിയ കാളിദാസ് പൂമരം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. ചക്കി എന്നു വിളിപ്പേരുള്ള മാളവികയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. ഒരു ഓണ്‍ലൈന് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാമോഹങ്ങളെപ്പറ്റി മനസ്സു തുറക്കുകയാണ് മാളവിക ഇപ്പോള്‍. അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയ്‌യുടെ ഒരു കടുത്ത ആരാധികയാണ് താന്‍ എന്നും പറയുന്നു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണി മുകുന്ദന്റെ ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ…

Read More

എനിക്ക് വിവാഹം വേണ്ട ! ഉടനെയൊന്നും താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് മാളവിക; ഇതിനു മറുപടിയുമായി പാര്‍വതിയും രംഗത്ത്; സംഭവം ഇങ്ങനെ…

മാളവിക ജയറാമിന്റെ വിവാഹമാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയിലെ ഒരു ട്രോള്‍ വിഷയം. മാളവികയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിന് അമ്മ പാര്‍വതിയുടെ കമന്റുമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചയായിരിക്കുന്നത്. ഉടനെയൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് മാളവിക പറയുന്നത്.’ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വേദിക ഫാഷന്‍ ചെക്ക് ചെയ്യൂ.’-മാളവിക കുറിച്ചു. രസകരമായ ഈ പോസ്റ്റിന് താഴെ മാളവികയുടെ അമ്മയും നടിയുമായ പാര്‍വതിയും കമന്റുമായി എത്തി. എന്റെ ചക്കി കുട്ടന്‍ എന്നായിരുന്നു കമന്റ്. സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും മോഡലിംഗിലും പരസ്യരംഗത്തും സജീവമാണ് താരപുത്രി എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു. മാളവികയുടെ വിവാഹം സ്വപ്‌നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഇതിനിടെയാണ് തന്റെ…

Read More

മാളവിക ജയറാമിന്റെ വസ്ത്രധാരണത്തിനെതിരേ വിമര്‍ശവുമായി സദാചാരവാദികള്‍ ! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിങ്ങനെ…

ജയറാം-പാര്‍വതി ദമ്പതികളുടെ മകള്‍ മാളവികയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ചു ചര്‍ച്ചയായിരിക്കുന്നത്. അടുത്തിടെ മാളവികയുടെ ആദ്യ ഫോട്ടോഷൂട്ട് മാധ്യമശ്രദ്ധ നേടിയെങ്കിലും ഇപ്പോഴത്തെ വിഷയം ആ ഫോട്ടോഷൂട്ടല്ല. ഒരു വര്‍ഷം മുമ്പ് എടുത്ത ഒരു ചിത്രമാണ് സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. ചെന്നൈയിലെ ഒരു റിസോര്‍ട്ടില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് വിമര്‍ശനം നേരിട്ടത്. അമ്മ പാര്‍വതിക്കൊപ്പം ആണ് മാളവിക ചിത്രത്തിനു പോസ് ചെയ്തത്. സ്‌കര്‍ട്ടും ടോപ്പും ഓവര്‍കോട്ടുമാണ് മാളവികയുടെ വേഷം. ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ ചിത്രത്തില്‍ സ്‌കര്‍ട്ടിന്റെ നീളം കുറവാണ് എന്നതാണ് ‘സദാചാരവാദി’കളുടെ പ്രശ്‌നം. ഉപദേശവും നിര്‍ദ്ദേശവും കൊണ്ട് കമന്റ് ബോക്‌സ് നിറയുകയാണ്. വസ്ത്രധാരണത്തില്‍ അമ്മയെ കണ്ടു പഠിക്കണമെന്നാണ് ചിലരുടെ ഉപദേശം. എന്നാല്‍ ഏതു വസ്ത്രം ധരിക്കണമെന്നത് മാളവികയുടെ സ്വാതന്ത്ര്യമാണെന്നും എന്തിനാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതെന്നും ചോദിച്ച് മറ്റു…

Read More