ര​ജ​നി​യും വി​ജ​യ്‌യും; വെ​ളി​പ്പെ​ടു​ത്തലുമായി മാ​ള​വി​ക


ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ “പ​ട്ടംപോ​ലെ ‘ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​ൻ. വ​ള​രെ ചെ​റി​യ സ​മ​യംകൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി മാ​ള​വി​ക മാ​റി.

വി​ര​ലി​ലെ​ണ്ണാ​വു​ന്ന ചി​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും അ​വ​യെ​ല്ലാം സൂ​പ്പ​ർസ്റ്റാ​ർ ചി​ത്ര​ങ്ങ​ളാ​ണ്. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ൽ ഒ​രു​പോ​ലെ സ​ജീ​വ​മാ​യ മാ​ള​വി​ക​യു​ടെ പു​റ​ത്തി​റ​ങ്ങാ​നു​ള്ള ഏ​റ്റ​വും പു​തി​യ ചി​ത്രം “മാ​സ്റ്റ​റാ’ ണ്.

വി​ജ​യ്‌യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് മാ​ള​വി​ക ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ജ​നു​വ​രി 13 ന് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ം. ര​ജ​നീകാ​ന്ത് ചി​ത്ര​മാ​യ “പേ​ട്ട​’യി​ലാ​ണ് മാ​ള​വി​ക ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്.

ഇ​പ്പേ​ഴി​താ ര​ജ​നീകാ​ന്തും വി​ജ​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ത്തെക്കു​റി​ച്ച് തു​റ​ന്നുപ​റ​യു​ക​യാ​ണു മാ​ള​വി​ക. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് മാ​ള​വി​ക ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സെ​റ്റി​ലു​ള്ള​വ​രോ​ട് ന​ല്ല​തുപോ​ലെ സം​സാ​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ര​ജ​നീകാ​ന്ത്. എ​ന്നാ​ൽ വി​ജ​യ് അ​ധി​കം സം​സാ​രി​ക്കില്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തോ​ടു സം​സാ​രി​ക്കു​ന്പോ​ൾ വി​ജ​യ്‌യും ​അ​തു​പോ​ലെ സം​സാ​രി​ക്കാ​റു​ണ്ട്.

സെ​റ്റു​ക​ളി​ൽ അ​ദ്ദേ​ഹം വ​ള​രെ ശാ​ന്ത​നാ​ണ്. അ​ടു​ത്ത ഷോ​ട്ടി​നെക്കു​റി​ച്ചാ​യി​രി​ക്കും ചി​ന്തി​ക്കു​ന്ന​ത്. ഓ​ണ്‍സ്ക്രീ​നി​ൽ കാ​ണു​ന്ന​തുപോ​ലെത​ന്നെ ഓ​ഫ് സ്ക്രീ​നി​ലും അ​ദ്ദേ​ഹം ഒ​രു എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്.

ആ​ളു​ക​ളോ​ട് സം​സാ​രി​ക്കാ​നും അ​വ​രെക്കുറി​ച്ച് അ​റി​യാ​നും അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​ണ്. കൂ​ടാ​തെ എ​ല്ലാ​വ​രോ​ടുമൊ​പ്പം ഇ​രു​ന്ന് പ​ഴ​യ സി​നി​മാക്ക​ഥ​ക​ളും വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ം.

ഇ​ന്ത്യ​യി​ലെത​ന്നെ അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​യ വി​ജ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ച​തു വ​ലി​യ​ കാ​ര്യ​മാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തൊ​രു കൗ​തു​ക​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു.

കാ​ര​ണം ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ വി​ജ​യ് സാ​റി​നെ കു​റി​ച്ച് ത​നി​ക്ക് ഒ​രു വി​വ​ര​വും അ​റി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ണ്‍ സ്ക്രീ​ൻ വേർ​ഷ​നാ​യ സി​നി​മ​ക​ൾ മാ​ത്ര​മാ​ണ് ന​മ്മ​ൾ കാ​ണു​ന്ന​ത്. സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്.

ഈ ​പ​ത്തു വ​ർ​ഷ​ത്തി​നി​ട​യ്ക്ക് അ​ദ്ദേ​ഹം ഒ​രു ചെ​റി​യ അ​ഭി​മു​ഖം പോ​ലും കൊ​ടു​ത്തി​ട്ടി​ല്ല. മ​റ്റു​ള്ള താ​ര​ങ്ങ​ളെക്കു​റി​ച്ച് അ​റി​യാ​ൻ യൂ​ട്യൂ​ബി​ൽ തെ​ര​ഞ്ഞാ​ൽ മ​തി.

എ​ന്നാ​ൽ വി​ജ​യ് സാ​റി​ന്‍റേ​താ​യി അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. അ​ഭി​മു​ഖ​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല, ബ്രാ​ൻ​ഡു​ക​ൾ അം​ഗീ​ക​രി​ക്കു​ന്നി​ല്ല, അ​ദ്ദേ​ഹം വ​ള​രെ എ​ക്സ്ക്ലൂ​സീ​വ് ആ​ണ് – മാ​ള​വി​ക പ​റ​യു​ന്നു.

ജ​നു​വ​രി 13ന് ​പൊ​ങ്ക​ൽ റി​ലീ​സാ​യി​ട്ടാ​ണ് “മാ​സ്റ്റ​ർ’ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​കർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.


ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം പു​റ​ത്തു വ​രു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണി​ത്. “കൈ​ദി​ക്ക്’ ശേ​ഷം ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ്‌യു​ടെ വി​ല്ല​നാ​യി വി​ജ​യ് സേ​തു​പ​തി​യാ​ണ് എ​ത്തു​ന്ന​ത്.

Related posts

Leave a Comment