മ​ല​പ്പു​റ​ത്തെ വ​ൻ മോ​ഷ​ണത്തിൽ ദുരൂഹത; വീ​ട്ടി​ൽ നി​ന്നു 125 പ​വ​ൻ സ്വ​ർ​ണ​വും 65,000 രൂ​പ​യും ക​വ​ർ​ന്നു; ദുരൂഹതയുണ്ടെന്ന് വീട്ടുകാർ പറ‍യുന്ന കാരണം ഇങ്ങനെ…

എ​ട​പ്പാ​ൾ: വീ​ട്ടു​കാ​ർ പു​റ​ത്തു പോ​യ സ​മ​യ​ത്ത് വ​ൻ മോ​ഷ​ണം. 125 പ​വ​ൻ സ്വ​ർ​ണ​വും 65,000 രൂ​പ​യും മോ​ഷ​ണം പോ​യി. മ​ല​പ്പു​റം ചേ​ക​നൂ​ർ പു​ത്തം​കു​ളം മു​തു​മു​റ്റ​ത്ത് മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വ്യാ​ഴാ​ഴ​ച രാ​വി​ലെ വീ​ട്ടു​കാ​ർ തൃ​ശൂ​രി​ലേ​ക്കു പോ​യ​താ​യി​രു​ന്നു. രാ​ത്രി പ​ത്തു മ​ണി​യോ​ടെ വീ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​യു​ന്ന​ത്.

അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​ണ് ന​ഷ്ട​മാ​യ​ത്. വാ​തി​ലു​ക​ൾ​ക്കോ അ​ല​മാ​ര​ക്കോ യാ​തൊ​രു കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​ട്ടി​ല്ലാ​യെ​ന്ന​ത് മോ​ഷ​ണം സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. പൊ​ന്നാ​നി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment