നഗ്നയായി അഭിനയിക്കുന്നതില്‍ നാണക്കേടുണ്ടോ എന്നു സംവിധായകന്‍ ചോദിച്ചു; നാണമുണ്ടെന്നു പറഞ്ഞപ്പോള്‍ സംവിധായകനും അണിയറക്കാരുമെല്ലാം പരിപൂര്‍ണ നഗ്നരായി; സിനിമാ അനുഭവത്തെക്കുറിച്ച് നായിക രഹ്ന ഫാത്തിമ പറയുന്നതിങ്ങനെ…

ഏക എന്ന സിനിമ വാര്‍ത്താ പ്രാധാന്യം നേടുന്നത്. അതിന്റെ നഗ്നത കൊണ്ടാണ്. സിനിമയുടെ ചിത്രീകരണ സമയത്ത് നടിയും നടനും സംവിധായകനും അണിയറപ്രവര്‍ത്തകരുമെല്ലാം നഗ്നരായി എന്നതാണ് ചിത്രീകരണത്തെ വ്യത്യസ്തമാക്കിയത്. നീലച്ചിത്രങ്ങളുടെ ഷൂട്ടിംഗില്‍ പോലുമില്ലാത്ത സംഭവം. ഈ സിനിമയില്‍ അഭിനയിച്ച അനുഭവം പങ്കുവച്ച് ഇ്‌പ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് നായികയായ രഹ്ന ഫാത്തിമയാണ്. രഹ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…

നഗ്‌നശരീരങ്ങള്‍ കടന്നുവരുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവില്‍ 18 അംഗങ്ങള്‍ . അവര്‍ക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങള്‍ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോര്‍ച്ചര്‍ ചെയ്യുന്ന സംവിധായകന്‍. സ്വാഭാവികമായും ആദ്യസിനിമയില്‍ അഭിനയിക്കുന്ന ആള്‍ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു. നഗ്‌നതയില്‍ കോണ്‍ഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി നല്‍കി.ഉടനെ ക്രൂവില്‍ ഉള്ള എല്ലാവരും വസ്ത്രങ്ങള്‍ മാറ്റാന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു. സംവിധായകന്‍ , ക്യാമറാമാന്‍ , സഹസംവിധായകര്‍ , ലൈറ്റ് സ്റ്റാഫ് , പ്രൊഡക്ഷന്‍ സ്റ്റാഫ് എന്തിന് , ആ രംഗങ്ങളുടെ സമയത്തു സെറ്റില്‍ നില്‍ക്കണം എങ്കില്‍ നിര്‍മ്മാതാവ് പോലും നഗ്‌നനാവണം എന്നായിരുന്നു നിര്‍ദ്ദേശം. സഹപ്രവര്‍ത്തകരെല്ലാം വസ്ത്രമുപേക്ഷിച്ചതോടെ തനിക്ക് ആത്മവിശ്വാസമായി എന്നും രഹ്ന പറയുന്നു.നഗ്‌നത എന്നാല്‍ നിഷ്കളങ്കത എന്നാണ് ഏകയുടെ സംവിധായകന്റെ വാദമെന്ന് രഹ്ന പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നഗ്‌നശരീരങ്ങള്‍ കടന്നുവരുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവില്‍ 18 അംഗങ്ങള്‍ . അവര്‍ക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങള്‍ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോര്‍ച്ചര്‍ ചെയ്യുന്ന സംവിധായകന്‍.സ്വാഭാവികമായും ആദ്യസിനിമയില്‍ അഭിനയിക്കുന്ന ആള്‍ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു.

നഗ്‌നതയില്‍ കോണ്‍ഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് ‘ഉണ്ട്’ എന്ന് മറുപടി നല്‍കി. ഉടനെ ക്രൂവില്‍ ഉള്ള എല്ലാവരും വസ്ത്രങ്ങള്‍ മാറ്റാന്‍ സംവിധായകന്‍ നിര്‍ദേശിച്ചു. സംവിധായകന്‍ , ക്യാമറാമാന്‍ , സഹസംവിധായകര്‍ , ലൈറ്റ് സ്റ്റാഫ, പ്രൊഡക്ഷന്‍ സ്റ്റാഫ് എന്തിന് , ആ രംഗങ്ങളുടെ സമയത്തു സെറ്റില്‍ നില്‍ക്കണം എങ്കില്‍ നിര്‍മ്മാതാവ് പോലും നഗ്‌നനാവണം എന്നായിരുന്നു നിര്‍ദേശം നഗ്‌നത എന്നാല്‍ നിഷ്കളങ്കത എന്നുകൂടി അര്‍ഥമുണ്ട് എന്ന് സംവിധായകന്റെ വാദം.

ഏറ്റവും പ്യുവര്‍ ആയ മനുഷ്യനേ നഗ്‌നനാവാന്‍ സാധിക്കൂ. നഗ്‌നശരീരത്തിന് ലൈംഗികത എന്നര്‍ത്ഥമില്ല. ലിംഗഭേദം ഇല്ല. എല്ലാവരും നഗ്‌നരായിത്തന്നെ അവരുടെ ജോലി ചെയ്യുന്നു. വസ്ത്രത്തില്‍ പൊതിഞ്ഞ ശരീരങ്ങളുടെ മുന്നില്‍, തുറിച്ചു നോട്ടം പോലെത്തന്നെ തുളഞ്ഞു വരുന്ന ക്യാമറ. ഈ അവസ്ഥയില്‍ ഉണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളെയും മറികടക്കാനും എല്ലാവരും തുല്യരാണ് എന്ന മനോഭാവം ഉണ്ടാക്കാനും സഹപ്രവര്‍ത്തകരുടെ മുഴുവന്‍ സഹകരണം കൊണ്ട് സാധിച്ചു. അവരും അഭിനേതാക്കള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു കൊണ്ട് മാനസികമായ പിന്തുണ നല്‍കി. ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും പുതുമഴ തന്നെയായിരുന്നു.

Related posts