ദേ പിന്നെയും മാറ്റി..! സ്ത്രീ​പീ​ഡ​ന​ക്കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ യു​ടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ സെഷൻസ് കോടതി നാളത്തേക്ക് മാറ്റി

നെ​യ്യാ​റ്റി​ന്‍​ക​ര: സ്ത്രീ​പീ​ഡ​ന​ക്കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന അ​ഡ്വ. എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ യു​ടെ ജാ​മ്യാ​പേക്ഷ പരിഗണിക്കുന്നത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി നാളത്തേക്ക് മാറ്റി. ഇ​ക്ക​ഴി​ഞ്ഞ 22 നാ​ണ് ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ന്മേ​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ യെ ​അ​റ​സ്റ്റ് ചെ​യ്ത​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ വി​ന്‍​സെ​ന്‍റ് ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി​യെ​ങ്കി​ലും ത​ള്ളി​ക്ക​ള​ഞ്ഞു. അ​തി​നി​ടെ നെ​യ്യാ​റ്റി​ന്‍​ക​ര സ്പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍‍​ഡി​ല്‍ ക​ഴി​യു​ന്ന വി​ന്‍​സെ​ന്‍റി​ന് പി​ന്തു​ണ അ​റി​യി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ​ക്ത​മാ​യ പ്ര​ചാ​ര​ണം തു​ട​രു​ന്നു. കോ​വ​ളം കൊ​ട്ടാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ വി​ന്‍​സെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​യ​രാ​നി​ട​യു​ണ്ടാ​യി​രു​ന്ന പ്ര​തി​ഷേ​ധം മു​ന്നി​ല്‍ ക​ണ്ട് ത​യാ​റാ​ക്കി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന ആ​രോ​പ​ണ​വും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​രും അ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. ബാ​ല​രാ​മ​പു​ര​ത്ത് പ​ന​യ​ത്തേ​രി​യി​ല്‍ ബി​വ​റേ​ജ്സ് ഔ​ട്ട് ലെ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള കേ​സി​ല്‍ വി​ന്‍​സെ​ന്‍റി​ന്‍റെ പേ​രി​ല്‍ നേ​ര​ത്തെ ബാ​ല​രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സു​ണ്ടാ​യി​രു​ന്നു.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​ത​ട​ക്ക​മു​ള്ള ചാ​ര്‍​ജ്ജു​ക​ള്‍ ഒ​ന്നാം പ്ര​തി​യാ​യി പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ച വി​ന്‍​സെ​ന്‍റി​നെ​തി​രെ ചു​മ​ത്ത​പ്പെ​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ബാ​ല​രാ​മ​പു​രം പോ​ലീ​സ് ജ​യി​ലി​ലെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​നെ​തി​രെ​യു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കോ​ണ്‍​ഗ്രസു​കാ​രു​ടെ പേ​രി​ല്‍ മാ​ത്ര​മേ കേ​സെ​ടു​ക്കു​ന്നു​ള്ളൂ എ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Related posts