വ്യാ​ഴാ​ഴ്ച മു​ത​ൽ പു​തി​യ മലയാള സി​നി​മ റി​ലീ​സ് നി​ർ​ത്തി വ​യ്ക്കും; ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഫി​യോ​ക്

കൊ​ച്ചി: പു​തി​യ മ​ല​യാ​ള സി​നി​മ​ക​ളു​ടെ തി​യ​റ്റ​ര്‍ റി​ലീ​സ് വ്യാ​ഴാ​ഴ്ച മു​ത​ല്‍ നി​ര്‍​ത്തി​വ​യ്ക്കും. വ്യാ​ഴാ​ഴ്ച മു​ത​ൽ മ​ല​യാ​ള സി​നി​മ റി​ലീ​സ് ചെ​യ്യി​ല്ലെ​ന്നാ​ണ് തി​യ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് വ്യ​ക്ത​മാ​ക്കി​യ​ത്.

തി​യ​റ്റ​റു​ക​ളി​ല്‍ റീ​ലി​സ് ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ ധാ​ര​ണ ലം​ഘി​ച്ച് നി​ർ​മാ​താ​ക്ക​ള്‍ ഒ​ടി​ടി​ക്ക് ന​ല്‍​കു​ക​യാ​ണെ​ന്നും ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് റി​ലീ​സ് നി​ര്‍​ത്തി​വെ​യ്ക്കു​ന്ന​തെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. ചി​ത്ര​ങ്ങ​ൾ ഒടിടിയി​ൽ 42 ദി​വ​സ​ത്തി​ന് ശേ​ഷ​മേ ന​ൽ​കു​ക​യു​ള്ളു എ​ന്ന ധാ​ര​ണ​യും പ​ല​രും തെ​റ്റി​ച്ചു.

60ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 55 ശ​ത​മാ​ന​മാ​യി റി​ലീ​സ് സ​മ​യ​ത്തെ നി​ർ​മാ​താ​ക്ക​ളു​ടെ തി​യ​റ്റ​ർ വി​ഹി​തം കു​റ​യ്ക്ക​ണ​മെ​ന്നും, ബു​ധ​നാ​ഴ്ച​യ്ക്കം പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ പു​തി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ റി​ലീ​സ് ചെ​യ്യി​ല്ലെ​ന്നും ഫി​യോ​ക് അ​റി​യി​ച്ചു.

സിം​ഗി​ൾ സ്ക്രീ​ൻ തി​യേ​റ്റ​റു​ക​ളെ ഒ​തു​ക്കി മ​ൾ​ട്ടി​പ്ല​ക്സു​ക​ളെ നി​ർ​മാ​താ​ക്ക​ൾ സ​ഹാ​യി​ക്കു​ന്നു എ​ന്നും ഫി​യോ​ക് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. ഫി​യോ​കി​ന്‍റെ തീ​രു​മാ​നം പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ റീ​ലി​സ് പ്ര​തി​സ​ന്ധി​യി​ലാ​ക്കും. നി​ല​വി​ല്‍ തി​യ​റ്റ​റു​ക​ളി​ലു​ള്ള സി​നി​മ​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം തു​ട​രും.  അ​തേ​സ​മ​യം, റി​ലീ​സ് നി​ർ​ത്തി​വെ​യ്ക്കും എ​ന്ന് അ​റി​യി​ച്ചി​ട്ടി​ല്ല എ​ന്ന് ഫി​ലിം ചേ​മ്പ​ർ വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment