ഞെട്ടിക്കുന്ന അനുഭവം! കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി മൽഹാർ റത്തോഡ്

സി​നി​മ​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ളെ​പ്പ​റ്റി അ​ടു​ത്ത കാ​ല​ത്ത് ന​ടി​മാ​ർ വെ​ളി​പ്പെ​ടു​ത്തി​യത് വ​ൻ​വി​വാ​ദ​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ത്ത​ര​മൊ​രു അ​നു​ഭ​വ​ത്തെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം മ​ൽ​ഹാ​ർ റ​ത്തോ​ഡ്.

പ​ര​സ്യ​രം​ഗ​ത്തു നി​ന്നു ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ​ത്തി​യ താ​ര​മാ​ണ് മ​ൽ​ഹാ​ർ റ​ത്തോ​ഡ്. മും​ബൈ​യി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് 65കാ​ര​നാ​യ നി​ർ​മാ​താ​വി​ൽ നി​ന്ന് ത​നി​ക്ക് ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വ​മു​ണ്ടാ​യ കാ​ര്യം മ​ൽ​ഹാ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ന്ന കാ​ല​ത്താ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ത​ന്നോ​ട് മേ​ൽ​വ​സ്ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ‌ നി​ർ​മാ​താ​വ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു​കേ​ട്ട് താ​ൻ ഞെ​ട്ടി​പ്പോ​യെ​ന്നും മ​ൽ​ഹാ​ർ പ​റ‍​യു​ന്നു.

Related posts