ര​ണ്ടും ക​ൽ​പ്പി​ച്ചാ​ണ്! ഫോട്ടോയെ വിമർശിച്ചവർക്ക് ഫോട്ടോകളിട്ട് സോനയുടെ മറുപടി

ബോ​ളി​വു​ഡ് ഗാ​യി​ക സോ​ന മോഹ​പ​ത്ര ര​ണ്ടും ക​ൽ​പ്പി​ച്ചാ​ണ്. അ​ടു​ത്തി​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സോ​ന പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളോ​ട് പ​ല​രും രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ക​ട​ൽ​ത്തീ​ര​ത്ത് ക​റു​ത്ത നി​റ​മു​ള്ള സ്വിം​സ്യൂട്ട് ധ​രി​ച്ചു നി​ൽ​ക്കു​ന്ന ത​ന്‍റെ ചി​ത്രം സോ​ന പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ചി​ത്രം സം​സ്കാ​ര​ത്തി​നു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും സോ​ന ചെ​യ്ത​ത് ശ​രി​യാ​യി​ല്ലെ​ന്നും പ​ല​രും പ്ര​തി​ക​രി​ച്ചു.

വ​ള​രെ ഗൗ​ര​വ​ക്കാ​രി​യാ​യ സോ​ന എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​രം ചി​ത്രം പോ​സ്റ്റ് ചെ​യ്യു​ന്ന​ത് എ​ന്നാ​ണ് വേ​റെ ചി​ല​രു​ടെ സം​ശ​യം. സോ​ന ശ​രീ​ര പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​ണെ​ന്നും പ്ര​തി​ക​രി​ച്ച​വ​രു​ണ്ട്. എ​ന്നാ​ൽ സോ​ന ഇ​ത്ത​രം ക​മ​ന്‍റു​ക​ളോ​ടെ​ല്ലാം പ്ര​തി​ക​രി​ച്ച​ത് സ്വിം ​സ്യൂ​ട്ട് ധ​രി​ച്ച കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ടാ​ണ്.

ഞാ​ൻ ഗൗ​ര​വ​ക്കാ​രി​യാ​ണെ​ങ്കി​ൽ ശ​രീ​രം മു​ഴു​വ​ൻ മ​റ​ച്ചു ന​ട​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഖാ​ദി ധ​രി​ച്ചു ന​ട​ക്ക​ണ​മെ​ന്നു​മാ​ണോ നി​ങ്ങ​ൾ ക​രു​തു​ന്ന​ത്- സോ​ന ചോ​ദി​ക്കു​ന്നു.

Related posts