ചെറിയ രോഗവുമായി വന്നാൽ വലിയ രോഗം കൊണ്ടുപോകാം..! ആ​രോ​ഗ്യം കാ​ത്തു​ര​ക്ഷി​ക്കേ​ണ്ട ആ​തു​രാ​ല​യ​ത്തി​നോ​ടു ചേ​ർ​ന്നും മാ​ലി​ന്യക്കൂമ്പാരം; ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രിയുടെ പിൻഭാഗത്താണ് ഈ കാഴ്ച

malinyam-alappuzha-medicalഅ​ന്പ​ല​പ്പു​ഴ: ആ​രോ​ഗ്യം കാ​ത്തു​ര​ക്ഷി​ക്കേ​ണ്ട ആ​തു​രാ​ല​യ​ത്തി​നോ​ടു ചേ​ർ​ന്നും മാ​ലി​ന്യ​ക്കൂന്പാ​രം.ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്. ജി 1,​ജി 2, എ​ച്ച് 1, എ​ച്ച് 2, എ​ന്നീ വാ​ർ​ഡു​ക​ളു​ടെ തൊ​ട്ടു പി​ന്നി​ലാ​യാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്.  ശ​സ്ത്ര​കി​യ ക​ഴി​ഞ്ഞ വ​ർ, ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി പ്ര​വേ​ശി​പ്പിച്ചിരി​ക്കു​ന്ന​വ​ർ, മാ​ന​സി​ക രോ​ഗി​ക​ൾ, അ​ല​ർ​ജി, ആ​സ്ത​മാ തു​ട​ങ്ങി​യ രോ​ഗ​മു​ള്ള​വ​രു​ടെ വാ​ർ​ഡു​ക​ളു​ടെ പി​ന്നാ​ന്പു​റ​മാ​ണ് ഇ​ത്.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ വാ​ർ​ഡു​ക​ളി​ൽ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ച്ച് ഇ​വി​ടെ കൂ​ട്ടി​യി​ടു​ക​യും പി​ന്നീ​ട് ഇ​വ ക​ത്തി​ച്ചു ന​ശി​പ്പി​ക്കു​ക​യുമായി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ മ​ഴ ക​ന​ത്ത​തോ​ടെ ച​പ്പു​ച​വ​റു​ക​ൾ മ​ഴ​യി​ൽ ന​ന​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ക​ത്തി​ക്കാ​ൻ സാ​ധി​ക്കാ​തെ ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും കാ​ക്ക​ക​ളും, നാ​യ​ക​ളും വ​ലി​ച്ചി​ഴ​ച്ച് പ​രി​സ​രം മു​ഴു​വ​ൻ വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലാ​ണ് കി​ട​ക്കു​ന്ന​ത്.​

ദു​ർ​ഗ​ന്ധം കാ​ര​ണം ഈ ​ഭാ​ഗ​ത്തു കൂ​ടി സ​ഞ്ച​രി​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.​കൂ​ടാ​തെ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​കൂ​ടി ഒ​ഴു​കു​ന്ന​തോ​ടും മ​ലി​ന​മാ​ണ്.​ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​തു​രാ​ല​യ​ത്തി​ന്‍റെ സ്ഥി​തി​യി​താ​ണെ​ങ്കി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ സ്ഥി​തി എ​ന്താ​കു​മെ​ന്നാ​ണ് ഇ​വി​ടു​ത്തെ​രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്.

ചെ​റി​യ രോ​ഗ​വു​മാ​യെ​ത്തു​ന്ന​വ​ർ വ​ലി​യ രോ​ഗ​വു​മാ​യി തി​രി​ച്ചു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണി​വി​ടെ ഉ​ള്ള തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.​കൊ​തു​കു​വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ശൃ​ഷ്ടി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി​യും, പി​ഴ​യും ഈ​ടാ​ക്കു​മെ​ന്നു പ​റ​യു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ആ​ശു​പ​ത്രി പ​രി​സ​രം ശ്ര​ദ്ധി​ക്കാ​ത്ത​തെ​ന്താ​ണെ​ന്നും രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും ചോ​ദി​യ്ക്കു​ന്നു.

Related posts