അമ്പതാം  വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് നീ​ക്കി​വ​ച്ച തു​ക പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന​വ​ർ​ക്ക്  നൽകി മാതൃകയായി  പോ​ൾ പൊ​ൻ​ക​ല്ലു​ങ്ക​ൽ

വാ​ഴ​ക്കു​ളം: വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് നീ​ക്കി​വ​ച്ചി​രു​ന്ന തു​ക പ്ര​ള​യ​ത്തി​ൽ വീ​ടു​ത​ക​ർ​ന്ന​വ​ർ​ക്കാ​യി ന​ൽ​കി റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ മാ​തൃ​ക​യാ​യി. ന​ടു​ക്ക​ര സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി​രു​ന്ന പോ​ൾ പൊ​ൻ​ക​ല്ലു​ങ്ക​ലാ​ണ് വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു സം​ഭാ​വ​ന ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഇ​ദേ​ഹ​ത്തി​ന്‍റെ അ​ന്പ​താം വി​വാ​ഹ വാ​ർ​ഷി​ക​മാ​യി​രു​ന്നു.​എ​ന്നാ​ൽ വി​ദേ​ശ​ത്താ​യി​രി​ക്കു​ന്ന മ​ക്ക​ളു​ടെ അ​വ​ധി ക​ണ​ക്കാ​ക്കി ക​ഴി​ഞ്ഞ മാ​സം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മ​ഞ്ഞ​ള​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തൊ​ടു​പു​ഴ, മു​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള വീ​ടു​ക​ൾ പ്ര​ള​യം ത​ക​ർ​ത്ത​ത്.

നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഇ​രു​പ​തോ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. ഇ​ത​റി​ഞ്ഞ പോ​ൾ വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും മ​ഞ്ഞ​ള​ളൂ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് പെ​രു​ന്പി​ള​ളി​ക്കു​ന്നേ​ൽ ര​ക്ഷാ​ധി​കാ​രി​യും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ ചെ​യ​ർ​മാ​നും രാ​ജ​ശ്രീ അ​നി​ൽ, എ​ൻ.​ജെ. ജോ​ർ​ജ്, പി.​ബി.​സാ​ബു, ഇ.​കെ. സു​രേ​ഷ് എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ആ​രം​ഭി​ച്ച പു​ന​ർ​ജ​നി ഭ​വ​ന​പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നു​ള​ള സ​ന്ന​ദ്ധ​ത ഇ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കാ​ണ് പോ​ൾ പൊ​ൻ​ക​ല്ലു​ങ്ക​ൽ ര​ക്ഷാ​ധി​കാ​രി ജോ​സ് പെ​രു​ന്പി​ള​ളി​ക്കു​ന്നേ​ലി​ന് ന​ൽ​കി​യ​ത്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ശ്രീ അ​നി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടോ​മി ത​ന്നി​ട്ടാ മാ​ക്ക​ൽ, എ​ൻ.​ജെ. ജോ​ർ​ജ്, റെ​നീ​ഷ് റെ​ജി​മോ​ൻ, പി.​ബി. സാ​ബു, ഇ.​കെ.​സു​രേ​ഷ്, മി​നി ജോ​സ്, ജെ​സി ജെ​യിം​സ്, റൂ​ബി തോ​മ​സ്, സി​ന്ധു മ​ണി, നി​ർ​മ​ല അ​നി​ൽ, ലി​സി ജോ​ണി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts