ഇത് വെറും മുന്നറിയിപ്പ്..! മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം നടപ്പാക്കിയില്ല; നഗരസഭാ കാര്യാലയത്തിനു മുൻപിൽ മാലിന്യം നിറച്ച ചാക്കുകൾ തള്ളി പ്രതിഷേധം

malinyam-nagarasabha-gateപ​യ്യോ​ളി: ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്പിൽ മാ​ലി​ന്യം കൊ​ണ്ട് ത​ള്ളി പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ  രാ​വി​ലെ​യാ​ണ് പ​യ്യോ​ളി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്പിൽ ചാ​ക്കി​ൽ നി​റ​ച്ച മാ​ലി​ന്യം കൊ​ണ്ട് ത​ള്ളി​യ​ത്. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ ഗേ​റ്റി​ന് പു​റ​ത്താ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.​പി​ന്നീ​ട് ന​ഗ​ര​സ​ഭാ ആ​ധ്യ​ക്ഷ​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം മാ​ലി​ന്യ​ചാ​ക്കു​ക​ൾ നീ​ക്കം ചെ​യ്തു.

ക്ലീ​ൻ പ​യ്യോ​ളി​യു​ടെ ഭാ​ഗ​മാ​യി ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് ട​ണ്‍ ക​ണ​ക്കി​ന് മാ​ലി​ന്യം ന​ഗ​ര​സ​ഭ നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മ​ഴ​ക്കാ​ല പൂ​ർ​വശു​ചീ​ക​ര​ണം ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നാ​ൽ ടൗണി​ലും പ​രി​സ​ര​ത്തും മ​ലി​നജ​ലം കെ​ട്ടി​കി​ട​ക്കു​ന്ന​ത് പ​രാ​തി​ക്കി​ട​യാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാരിന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ഗ​ര​സ​ഭ  ക​ഴി​ഞ്ഞ ദി​വ​സം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വേ​ണ്ട​ത്ര ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Related posts