മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കില്‍..! അപവാദ വാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി സിനിമയിലെ വനിതാ സംഘടന

womenincollectt_1606

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്മ വി​മ​ൻ ഇ​ൻ സി​നി​മ ക​ല​ക്ടീ​വ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ​ത്ര​ങ്ങ​ളി​ലും ടെ​ലി​വി​ഷ​നി​ലും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും വ​രു​ന്ന വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ സം​ഘ​ട​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​യ​ന​ക്കാ​രെ ത്ര​സി​പ്പി​ച്ച് വാ​ർ​ത്ത ക​ച്ച​വ​ടം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ മാ​ന്യ​ത​യോ​ടെ​യും മ​ര്യാ​ദ​യോ​ടെ​യും ഈ ​വി​ഷ​യ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്നി​ല്ലാ​യെ​ങ്കി​ൽ അ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ ഞ​ങ്ങ​ൾ​ക്ക് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രും. ഒ​പ്പം സ​ർ​ക്കാ​രും പോ​ലീ​സ് സം​വി​ധാ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം എ​ന്നും ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.-​കു​റി​പ്പി​ൽ പ​റ​യു​ന്നു.

അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ന​ടി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളെ അ​പ​ല​പി​ച്ച് നേ​ര​ത്തെ​യും സം​ഘ​ട​ന രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ അ​തി​ക്ര​മ​ത്തി​നെ അ​തി​ജീ​വി​ച്ച വ്യ​ക്തി​യെ അ​പ​മാ​നി​ക്കു​ക​യും ത​രം​താ​ഴ്ത്തു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ൽ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് വി​മ​ൻ ക​ല​ക്ടീ​വ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Related posts