കെആര്‍കെയ്ക്ക് മല്ലു ഹാക്കര്‍മാരുടെ വക മുട്ടന്‍പണി; കെആര്‍കെയുടെ ഇ-മെയില്‍ ഹാക്ക് ചെയ്തു്; അടുത്ത ആക്രമണം ആഡ്‌സെന്‍സ് അക്കൗണ്ടിനിട്ട്

iidhhdമലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച കമാല്‍. ആര്‍. ഖാന്‍ എന്ന കെആര്‍കെയ്ക്കിട്ട് മലയാളി ഹാക്കര്‍മാരുടെ മുട്ടന്‍പണി. കെആര്‍കെയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് അവകാശപ്പെടുന്നത്. കെആര്‍കെയുടെ ട്വിറ്ററിലേക്ക് കടക്കാനുള്ള ഇ-മെയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ റിക്കവര്‍ ഇമെയിലെന്നും ഹാക്കര്‍മാരുടെ സംഘം. ഇമെയില്‍ ഹാക്ക് ചെയ്ത വിവരം കെആര്‍കെയെ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകള്‍ക്കകം അദ്ദേഹം പിന്‍വലിച്ചതായി കാണപ്പെട്ടുവെന്നും സൈബര്‍ സോള്‍ജിയേഴ്സ് പറയുന്നു. കെആര്‍കെയ്ക്ക് വരുമാനം നേടിക്കൊടുക്കുന്ന ഗൂഗിള്‍ ആഡ്‌സെന്‍സിനിട്ടാണ് അടുത്ത പണിയെന്നും ഹാക്കര്‍മാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

പ്രശസ്തി ലക്ഷ്യമാക്കി പ്രമുഖ സിനിമാതാരങ്ങളെ അവഹേളിക്കുന്നത് കെആര്‍കെയുടെ സ്ഥിരം പരിപാടിയാണ്. കെആര്‍കെ എന്ന പേര് മലയാളികളില്‍ പലരും കേട്ടതാവട്ടെ മോഹന്‍ലാലിനെതിരായ പരാമര്‍ശത്തോടെയാണ്. കരണ്‍ ജോഹര്‍, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെല്ലാം കെആര്‍കെയുടെ പരിഹാസത്തിനു പാത്രമായിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനെ ഛോട്ടാഭീമുമായി ഉപമിച്ചതോടെ പൊങ്കാല ഏറ്റുവാങ്ങാനായിരുന്നു കെആര്‍കെയുടെ യോഗം. പൊങ്കാലകള്‍ എണ്ണമില്ലാത്തവണ്ണം വന്നിട്ടും കെആര്‍കെ അഭിപ്രായം മാറ്റിയില്ല. ഒടുവില്‍ ഫേസ്ബുക്ക് അധികൃതര്‍ തന്നെ പോസ്റ്റ് റിമൂവ് ചെയ്യുകയായിരുന്നു.  പല പ്രമുഖ നടന്മാരും സംവിധായകരും കെആര്‍കെയുടെ പരാമര്‍ശത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നു.

Related posts