മാ​മാ​ങ്കത്തിനെ​തി​രെ വ്യാ​ജ പ്ര​ച​ര​ണം! 13 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാവിന്റെ വാദം; ഏഴ് പേർക്കെതിരേ കേസ്

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മാ​മാ​ങ്കം എ​ന്ന സി​നി​മ​യ്ക്ക് എ​തി​രെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്തു. സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് സ​ജീ​വ് പി​ള്ള, നി​ര​ഞ്ജ​ൻ വ​ർ​മ, അ​ന​ന്തു കൃ​ഷ്ണ​ൻ, കു​ക്കു അ​രു​ണ്‍, ജ​ഗ​ന്നാ​ഥ​ൻ, സി.​ബി.​എ​സ്. പ​ണി​ക്ക​ർ, ആ​ന്‍റ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ​യും ഈ​ഥ​ൻ ഹ​ണ്ട് എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​നെ​തി​രെ​യു​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യ കാ​വ്യ ഫി​ലിം​സ് ക​മ്പ​നി റേ​ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ് ഗ​രു​ഡി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഐ​പി​സി 500, സൈ​ബ​ർ ആ​ക്ട് 66 എ​ന്നീ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 12ന് ​റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്രം രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 2000ത്തി​ല​ധി​കം തീ​യ​റ്റ​റു​ക​ളി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

സ​ജീ​വ് പി​ള്ള​യാ​യി​രു​ന്നു ആ​ദ്യം സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ. എ​ന്നാ​ൽ നി​ർ​മാ​താ​വു​മാ​യു​ള്ള വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സി​നി​മ​യി​ൽ നി​ന്നും മാ​റ്റു​ക​യും പ​ക​രം സം​വി​ധാ​ന ചു​മ​ത​ല എം. ​പ​ത്മ​കു​മാ​റി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. സ​ജീ​വ് പി​ള്ള ഷൂ​ട്ട് ചെ​യ്ത ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് പി​ന്നീ​ട് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ച​ത്.

ഇ​തു മൂ​ലം 13 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് നി​ർ​മാ​താ​വി​ന്‍റെ വാ​ദം. മാ​ത്ര​മ​ല്ല തി​ര​ക്ക​ഥ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം 21.75 ല​ക്ഷം രൂ​പ ന​ൽ​കി താ​ൻ സ്വ​ന്ത​മാ​ക്കി​യ​താ​ണെ​ന്നും കാ​വ്യ ഫി​ലിം​സ് ഉ​ട​മ വേ​ണു കു​ന്ന​പ്പി​ള്ളി പ​റ​യു​ന്നു.

ഒ​രേ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണോ സി​നി​മ​ക്കെ​തി​രെ അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന​തും ഇ​തി​ന് പി​ന്നി​ൽ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഏ​ജ​ൻ​സി​ക​ളു​ടെ പ​ങ്കു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts