മ​മ്മൂ​ട്ടി​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് പീ​റ്റ​ർ ഹെ​യ​ൻ

മ​ധു​ര​രാ​ജ​യു​ടെ പ്രീ ​ലോ​ഞ്ച് പ​രി​പാ​ടി​ക്കി​ടെ മ​മ്മൂ​ട്ടി​യോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി സം​ഘ​ട​ന സം​വി​ധാ​യ​ക​ൻ പീ​റ്റ​ർ ഹെ​യ്ൻ. എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ഗ്രൗ​ണ്ടി​ലെ ഓ​പ്പ​ണ്‍ വേ​ദി​യി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്. ഏ​റെ പ്ര​യാ​സ​ക​ര​മാ​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​വാ​ൻ മ​മ്മൂ​ട്ടി​യെ ഏ​റെ ക​ഷ്ട​പ്പെ​ടു​ത്തി​യ​ത് കൊ​ണ്ടാ​ണ് പീ​റ്റ​ർ ഹെ​യ്ൻ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്.

“നി​ല​വി​ൽ ചെ​യ്ത ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളെ​ക്കാ​ൾ മി​ക​ച്ച​താ​ക​ണം മ​ധു​ര​രാ​ജ​യി​ലെ ആ​ക്ഷ​നു​ക​ൾ എ​ന്ന് എ​നി​ക്കും സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖി​നും ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് മ​മ്മൂ​ട്ടി സാ​റി​ന് വ​ള​രെ ക​ഠി​ന​മാ​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. ഏ​റെ പ​രി​ശീ​ല​നം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ടേ​ക്കു​ക​ളും എ​ടു​ത്ത​ത്.

ഇ​തി​നോ​ടെ​ല്ലാം അ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചു. ആ​രാ​ധ​ക​ർ​ക്കു വേ​ണ്ടി​യാ​ണ​ല്ലോ ഇ​തെ​ല്ലാം എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. മ​മ്മൂ​ട്ടി സാ​ർ…​താ​ങ്ക​ളെ ബു​ദ്ധി​മു​ട്ടി​ച്ച​തി​നു മാ​പ്പ്. ആ​രാ​ധ​ക​ർ​ക്കു വേ​ണ്ടി ഇ​ത്ര​യ​ധി​കം ക​ഷ്ട​പ്പെ​ടു​ന്ന ഒ​രു താ​ര​ത്തെ ല​ഭി​ച്ച നി​ങ്ങ​ൾ ആ​രാ​ധ​ക​ർ വ​ള​രെ ഭാ​ഗ്യ​വാന്മാ​രാ​ണ്’. പീ​റ്റ​ർ ഹെ​യ്ൻ പ​റ​ഞ്ഞു.

Related posts