ന​യ​ൻ താ​ര​യോ​ട് മാ​പ്പ് പ​റ​യി​ല്ല: രാ​ധാ ര​വി

രാ​ധാ​ര​വി പൊ​തു​വേ​ദി​യി​ൽ ന​യ​ൻ താ​ര​യെ ആ​ക്ഷേ​പി​ച്ച് പ്ര​സം​ഗി​ച്ച​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി വ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​ത ന​യ​ൻ താ​ര​യോ​ട് താ​ൻ ഒ​രി​ക്ക​ലും മാ​പ്പ് പ​റ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് രാ​ധ ര​വി.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. “മാ​പ്പ് പ​റ​യാ​ൻ ഞാ​ൻ കൊ​ല​ക്കു​റ്റം ചെ​യ്തി​ട്ടി​ല്ല. ഭ​യം എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത കു​ടും​ബ​ത്തി​ൽ നി​ന്നും വ​രു​ന്ന ആ​ളാണ് ഞാ​ൻ. അ​തു​കൊ​ണ്ട് ന​യ​ൻ താ​ര​യോ​ട് മാ​പ്പ് പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​ന്ന് എ​ന്‍റെ പ്ര​സം​ഗം കേ​ട്ട​വ​ർ കൈ​യ​ടി​ച്ചി​രു​ന്നു.

ഞാ​ൻ പ​റ​ഞ്ഞ​തി​ൽ എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ അ​പ്പോ​ഴെ പ​റ​യ​ണ​മാ​യി​രു​ന്നു’. രാ​ധാ ര​വി പ​റ​ഞ്ഞു.

Related posts