ഓ​ണ്‍​ലൈ​നി​ല്‍ മ​ദ്യം ഓ​ര്‍​ഡ​ര്‍ ചെ​യ്ത മും​ബൈ സ്വ​ദേ​ശി​യ്ക്ക് ന​ഷ്ട​മാ​യ​ത് 1.2 ല​ക്ഷം രൂ​പ ! പു​തി​യ ത​ട്ടി​പ്പി​ല്‍ ജാ​ഗ്ര​ത

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കാ​രു​ടെ ഇ​ഷ്ട​യി​ട​മാ​ണ് ഇ​ന്ത്യ. ഓ​രോ ത​ട്ടി​പ്പ് പി​ടി​കൂ​ടു​മ്പോ​ള്‍ പു​തി​യ പു​തി​യ ത​ട്ടി​പ്പു രീ​തി​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ത​ട്ടി​പ്പു​കാ​ര്‍ ഉ​ത്സാ​ഹി​ക്കു​ന്നു​മു​ണ്ട്.

ഇ​പ്പോ​ഴി​താ മ​റ്റൊ​രു സം​ഭ​വം കൂ​ടി. ഓ​ണ്‍​ലൈ​ന്‍ വ​ഴി മ​ദ്യം വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച മും​ബൈ മ​ല​ബാ​ര്‍ ഹി​ല്‍​സ് സ്വ​ദേ​ശി​ക്ക് 1.2 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​യ​ത്.

മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി മ​ദ്യ ഷോ​പ്പു​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ തി​ര​യു​ക​യാ​യി​രു​ന്നു 49 കാ​ര​നാ​യ മും​ബൈ സ്വ​ദേ​ശി.

അ​പ്പോ​ഴാ​ണ് ദ​ക്ഷി​ണ മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള പീ​കേ വൈ​ന്‍​സ് എ​ന്ന ഷോ​പ്പി​ന്റെ ഫോ​ണ്‍ ന​മ്പ​ര്‍ ക​ണ്ട​ത്.

മ​ദ്യം വാ​ങ്ങാ​നു​ള്ള തി​ര​ക്കി​ല്‍ ആ ​ന​മ്പ​റി​ല്‍ ത​ന്നെ അ​യാ​ള്‍ ഫോ​ണ്‍ ചെ​യ്യു​ക​യും ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു.

ഈ ​ഓ​ര്‍​ഡ​റി​ന്റെ ബി​ല്‍ അ​യ​ക്കു​ന്നു​ണ്ടെ​ന്നും ഫോ​ണി​ല്‍ ല​ഭി​ക്കു​ന്ന ഒ​ടി​പി ന​ല്‍​ക​ണ​മെ​ന്നും ത​ട്ടി​പ്പു​കാ​ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​ടി​പി ന​ല്‍​കി​യ​തോ​ടെ മും​ബൈ സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന 1.2 ല​ക്ഷം ന​ഷ്ട​മാ​യി.

ഇ​ക്കാ​ര്യം അ​റി​ഞ്ഞ​തോ​ടെ, ഇ​യാ​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ദീ​പ​ക് വൈ​ന്‍​സ്, ഷാ ​വൈ​ന്‍​സ്, പീ​കേ വൈ​ന്‍​സ് പോ​ലു​ള്ള പേ​രു​ക​ളി​ല്‍ ഇ​ന്റ​ര്‍​നെ​റ്റ് വ​ഴി ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ പ്ര​ച​രി​പ്പി​ച്ച് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍.

മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​മാ​ന​മാ​യ കേ​സി​ല്‍ 44782 രൂ​പ ന​ഷ്ട​മാ​യി​രു​ന്നു. മ​ദ്യ​ഷോ​പ്പ് ഉ​ട​മ​യാ​യി ച​മ​ഞ്ഞാ​യി​രു​ന്നു ഈ ​ത​ട്ടി​പ്പും.

മ​ദ്യ​ശാ​ല ഉ​ട​മ​ക​ളാ​രും ത​ന്നെ ബി​ല്‍ ന​ല്‍​കു​ന്ന​തി​നാ​യി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യോ ഓ​ടി​പി ആ​വ​ശ്യ​പ്പെ​ടു​ക​യോ ഇ​ല്ല.

ക്യു ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്തും ഓ​ടി​പി ചോ​ദി​ച്ചും ഇ​വ​ര്‍ പ​ണ​മി​ട​പാ​ട് ന​ട​ത്തു​ക​യി​ല്ല. ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​യ ഫോ​ണ്‍​ന​മ്പ​റു​ക​ളെ പാ​ടെ വി​ശ്വ​സി​ക്ക​രു​തെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

Related posts

Leave a Comment