മാ​ട്രി​മോ​ണി​ സെൈറ്റിലൂടെ പ​രി​ച​യ​പ്പെ​ട്ടു; വിവാഹ വാഗ്ദാനം നൽകി യുവതിയെ വശത്താക്കി; മുപ്പതുകാ​രി​യു​ടെ പ​ണ​വും സ്വ​ർ​ണ​വും വാങ്ങിയശേഷം യുവാവ് ചെയ്തതിങ്ങനെ..

ക​ണ്ണൂ​ർ: മാ​ട്രി​മോ​ണി​യലി​ൽ പ​രി​ച​യ​പ്പെ​ട്ട 30 കാ​രി​യി​ൽനി​ന്നും പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ൾ​ക്കെ​തി​രേ കേ​സ്. അ​ഴീ​ക്കോ​ട് മീ​ൻ​കു​ന്ന് സ്വ​ദേ​ശി​നി​യാ​യ 30 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് 35 കാ​ര​നാ​യ നീ​ർ​വേ​ലി സ്വ​ദേ​ശി​ക്കെ​തി​രെ​ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.


2022 മു​ത​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​രു മു​സ്‌​ലീം മാ​ട്രി​മോ​ണി സൈ​റ്റി​ലൂ​ടെ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി, പി​ന്നീ​ട് പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് 30000 രൂ​പ​യും നാ​ല​ര പ​വ​ൻ സ്വ​ർ​ണ​വും കൈ​പ്പ​റ്റി.

വി​വാ​ഹം ക​ഴി​ക്കാ​തെ പ​റ്റി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി പ​ണ​വും സ്വ​ർ​ണ​വും തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പ​ല ത​വ​ണ യു​വ​തി ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് യു​വാ​വി​നെ സ​മീ​പി​ച്ചു. എ​ന്നാ​ൽ, ക​ണ്ണൂ​രി​ൽ വ​ന്നാ​ൽ പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ യു​വാ​വ് അ​വി​ടെ വ​ച്ച് ത​ന്നെ ഉ​പ​ദ്ര​വി​ച്ചെ​ന്ന് യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.


ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment