വിവാഹം നടക്കുമ്പോള്‍ വെറും 14 വയസ് ! അന്ന് പത്താംക്ലാസ് വരെ മാത്രം വിദ്യാഭ്യാസം; ഇന്ന് അവരുടെ പേര് കേട്ടാല്‍ മുംബൈ നഗരം കിടുങ്ങും;മുംബൈയിലെ ലേഡി സിംഗത്തിന്റെ കഥയിങ്ങനെ…

പ്രതിസന്ധികളോടു പൊരുതി ജയിക്കുന്നവര്‍ക്കാണ് ജീവിക്കാന്‍ അവകാശമെന്നു പറയാറുണ്ട്. ചിലര്‍ വിധിയെ പഴിച്ച് സമയം കളയുമ്പോള്‍ മറ്റു ചിലര്‍ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. മുംബൈയുടെ ലേഡി സിംഗം എന്നറിയപ്പെടുന്ന എന്‍ അംബിക അത്തരമൊരു ധീര ആയ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു. അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും. അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്‌നാട്ടിലെ ദിണ്ടിഗല്ലിലെ ഒരു പോലീസ് കോണ്‍സ്റ്റബിളുമായുള്ള അവളുടെ വിവാഹം നടന്നത് കളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്നെ വീട്ടിലെ ചുമതലകള്‍ ഏറ്റെടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി പതിനെട്ടാം വയസ്സില്‍ ഐഗന്‍, നിഹാരിക രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി. അവള്‍ അംബികയുടെ ഭര്‍ത്താവ് തമിഴ്‌നാട് ഗവണ്‍മെന്റിലെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. ഒരു വീട്ടമ്മയായി സമയം തള്ളി നീക്കുമ്പോഴും ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന് ഗാഢമായി അവള്‍ ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍…

Read More

മുംബൈയിലെ ചേരികളിലെ 57 ശതമാനം ആളുകള്‍ക്കും കോവിഡ് പിടിപെട്ടു ? പുതിയ സര്‍വെയില്‍ കണ്ടെത്തിയ കാര്യം ഞെട്ടിക്കുന്നത്…

മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഏറ്റവുമധികം ആശങ്കപ്പെടുത്തിയ കാര്യം അവിടുത്തെ ചേരികളായിരുന്നു. ധാരാവി ഉള്‍പ്പെടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ വൈറസ് പടര്‍ന്നാല്‍ എന്താവും സ്ഥിതിയെന്ന് ആലോചിച്ച് ഏവരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിനെ ഫലപ്രദമായി ചെറുക്കുന്നതില്‍ ധാരാവി വിജയ മാതൃകയായി. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം മുംബൈയിലെ ചേരി നിവാസികളില്‍ 57 ശതമാനം ആളുകള്‍ക്കും മറ്റിടങ്ങളിലെ 16% പേര്‍ക്കും കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്നാണ്. സിറോ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. നഗരത്തിലെ ഏഴായിരത്തോളം ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്. ഈ മാസത്തിന്റെ ആദ്യ രണ്ട് ആഴ്ചകളിലാണ് വിവിധയിടങ്ങളില്‍നിന്നുള്ളവരുടെ രക്തം ശേഖരിച്ച് പഠനം നടത്തിയത്. ശരീരത്തില്‍ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോയെന്നാണു പരിശോധിക്കുന്നത്. വൈറസ് ബാധയുണ്ടായവരില്‍ മാത്രമേ ആന്റിബോഡി സാന്നിധ്യം ഉണ്ടാകുകയുള്ളു. ആകെ ജനസംഖ്യയില്‍ എത്രത്തോളം പേര്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്താനുള്ള നടപടിക്രമമാണ് സിറോ…

Read More

മുംബൈയില്‍ നിന്നും വന്നിറങ്ങിയ നാടോടി സ്ത്രീയെ കണ്ട് കോവിഡ് ഭീതിയില്‍ അകന്നു മാറി ആളുകള്‍; കുഞ്ഞിനെ വാരിപ്പുണര്‍ന്ന് തഹസീല്‍ദാര്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയ നാടോടി സ്ത്രീയ്ക്കും കുഞ്ഞിനും ആവശ്യമായ സൗകര്യങ്ങളൊരുക്കിയ തഹസീല്‍ദാര്‍ക്കും സംഘത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി. മുംബൈയില്‍ നിന്നും വന്നതിനാല്‍ ആരും എടുക്കാന്‍ കുട്ടാക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു കൊണ്ടു നടക്കുന്ന തഹസീല്‍ദാര്‍ ബാല സുബ്രഹ്മണ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്. മുംബൈയില്‍ നിന്ന് നേത്രാവതി എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് നാടോടി സ്ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീ പ്ലാറ്റ്ഫോമില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഉടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വിവരം തിരക്കിയെങ്കിലും ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. സ്ത്രീയെ ആംബുലന്‍സ് വരുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പേടിച്ച് പേടിച്ച് കുഞ്ഞിനെ എടുക്കാന്‍ ഏവരും മടിച്ചപ്പോഴാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യം കുഞ്ഞിനെ എടുത്തത്. പിന്നീട് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. കുഞ്ഞിനെ എടുത്ത് നീങ്ങുന്ന തഹസില്‍ദാറിന്റെ ചിത്രം…

Read More