ഹോ​സ്റ്റ​ല്‍ കാ​ണി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി ! പ്ര​തി​യ്ക്കാ​യി ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്…

ഇ​രു​പ​തു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് പോ​ലീ​സ്.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ ഒ​ളി​വി​ല്‍ പോ​യ യു​വാ​വി​നാ​യി മു​ന​മ്പം പോ​ലീ​സാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

മു​ന​മ്പം ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ ജാ​നു എ​ന്ന് വി​ളി​ക്കു​ന്ന കെ ​എ ജാ​നേ​ന്ദി(26)​നാ​യാ​ണ് നോ​ട്ടീ​സ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം.

ഹോ​സ്റ്റ​ല്‍ കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു​പോ​യി ഇ​ട​പ്പ​ള്ളി​യി​ലെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍​വെ​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment