മുന്‍ കാമുകിയുടെ വിവാഹം മുടക്കുന്നതിനു യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളുമായി രംഗത്തിറങ്ങിയമുന് കാമുകന് അറസ്റ്റില്‍. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടില്‍ വിജിനെ (22)യാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്. നാലു വര്‍ഷത്തിലേറെയായി യുവതിയുമായി വിജിന് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞതിനുപിന്നാലെ യുവതിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു. തുടര്‍ന്നാണ് പ്രണയകാലത്ത് പകര്‍ത്തിയ യുവതിയുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു പ്രതി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. യുവതി വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ വീട്ടിലെത്തിയ പ്രതി മൊബൈല്‍ ഫോണിലുള്ള ഈ ചിത്രങ്ങള്‍ ബന്ധുക്കളെ കാണിക്കുകയും ചെയ്തു. യുവതിയുടെ വിവാഹം മുടക്കുകയാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ഉടന്‍ കൈമാറും. ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഒളിവിലായിരുന്ന പ്രതിയെ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read MoreTag: man
വൃദ്ധയായ അമ്മയെ പൂട്ടിയിട്ട ശേഷം മകളെ ലൈംഗികപീഡനത്തിനിരയാക്കി ! യുവാവ് അറസ്റ്റില്‍…
വൃദ്ധയായ അമ്മയെ പൂട്ടിയിട്ട ശേഷം മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. തൊടുപുഴ കരിങ്കുന്നത്താണ് നാല്പത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കരിങ്കുന്നം സ്വദേശി മനു(45) അറസ്റ്റില്‍. ഏപ്രില്‍ നാലിനാണ് സംഭവം ഉണ്ടായത്. വീട്ടിലെ അറ്റകുറ്റിപ്പണിക്കായി എത്തിയതായിരുന്നു മനു. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വൃദ്ധയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അമ്മയെ അടുത്ത മുറിയില്‍ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.അവശനിലയിലായ മകളെ അമ്മ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ തൊടുപുഴ ഡിവൈഎസ്പിക്ക് അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നാലെ കടന്നുകളഞ്ഞ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read Moreതെരുവുനായയെ കെട്ടിയിട്ട് യുവാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് ! പീഡകനായി തിരച്ചില്‍…
ഡല്‍ഹിയില്‍ യുവാവ് തെരുവുനായയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്യുന്ന വീഡിയോ പുറത്ത്. ഹരിഹര്‍നഗര്‍ പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് ഈ ദാരുണ സംഭവം കാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പോലീസ് തയ്യാറായില്ലെന്ന് ഇയാള്‍ ആരോപിച്ചു. ഹരിനഗര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായി മൃഗാവകാശ പ്രവര്ത്തകന് ട്വീറ്റ് ചെയ്തു. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയെന്നും പോലീസ് സംഘത്തെ നിയോഗിച്ചെന്നും പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണുയരുന്നത്.
Read Moreബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു ! യുവാവ് പിടിയില്‍…
ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറത്തെ കാളികാവിലാണ് സംഭവം. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യില്‍ ദില്‍ഷാദ് (22)ആണ് പിടിയിലായത്. പരിചയക്കാരായ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രം നിര്‍മിക്കുകയാണ് ഇയാള്‍ ചെയ്തു കൊണ്ടിരുന്നത്. ഇതേക്കുറിച്ച് കാളികാവ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദില്‍ഷാദിനെ അറസ്റ്റ് ചെയ്തത്. നഗ്നചിത്രം ഇയാള്‍ സോഷ്യല്‍മീഡിയ വഴിയും ഓണ്‍ലൈന്‍ വഴിയും പ്രചരിപ്പിച്ചതായാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. ദില്ഷാദിനെതിരേ നേരത്തെയും ഇത്തരം ആരോപണങ്ങളുണ്ട്. ബന്ധുക്കളായ സ്ത്രീകളുടെ ഉള്‍പ്പടെ നഗ്നചിത്രം ഇയാള്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് നിര്‍മിച്ചിട്ടുണ്ട്. ബന്ധുക്കളായതുകൊണ്ടുതന്നെ ഈ സംഭവങ്ങള്‍ കേസാകാതെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കാളികാവ് സി ഐ. എം ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ് ഐ സുബ്രമണ്യന്‍, സി പി ഒമാരായ അന്‍സാര്‍, അജിത്, ജിതിന് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി…
Read Moreപോലീസ് സ്റ്റേഷനില്‍ ടോയ്ലെറ്റില് പോയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ! പോലീസിന്റെ തക്കസമയത്തെ ഇടപെടല്‍ രക്ഷയായി…
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് യുവാവിന്റെ ആത്മഹത്യാശ്രമം നടന്നത്. നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു (29) ആണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ വെന്റ്റിലേഷനില്‍ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്റൂമില്‍ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടി തുറന്ന് നോക്കുമ്പോള്‍ മനു തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മനുവിനെ താങ്ങി നിര്‍ത്തുകയും കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക്…
Read Moreമദ്യപിച്ചുണ്ടായ വാക്കേറ്റം ! കുത്തേറ്റ് യുവാവ് മരിച്ചു
പറവൂര്‍: മദ്യപിച്ചുണ്ടായ വാക്കേറ്റത്തെതുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കൂട്ടുകാട് കോട്ടയത്ത് നാരായണന്‍കുട്ടിയുടെ മകന് കെ.എന്‍. ബാലചന്ദ്രന് (37) ആണ് മരിച്ചത്. പ്രതിയെന്നു കരുതുന്ന നന്ത്യാട്ടുകുന്നം മാത്തയില്‍ മുരളീധരന് നായരെ (55) പറവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്എന്‍വി സംസ്കൃതം സ്കൂളിന് അടുത്തുള്ള മുരളീധരന് നായരുടെ വീട്ടില്‍ വച്ചാണ് സംഭവം ഉണ്ടായത്. മുരളീധരന് ഉള്‍പ്പെടെ കുടുംബം ഉപേക്ഷിച്ച് കഴിയുന്ന മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് അഞ്ചിനാണ് സംഭവം. ദിവസവും കൂട്ടുചേര്‍ന്നു മദ്യപിക്കുന്ന ഇവര്‍ ഇന്നലെയും മദ്യപിച്ചു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് കരുതുന്നു.മരണ വെപ്രാളത്തില്‍ ബാലചന്ദ്രന് ഭിത്തിയിലും മറ്റും പിടിച്ചതിന്റെ പാടുകള്‍ വീട്ടിലുണ്ട്. സംഭവ ശേഷം മറ്റുള്ളവര്‍ മദ്യലഹരിയില്‍ കിടന്നുറങ്ങി. രാത്രി എഴുന്നേറ്റ മൂന്നാമനാണ് ബാലചന്ദ്രന് മരിച്ചത് കണ്ടതും സൈക്കിളില്‍ സ്റ്റേഷനിലെത്തി വിവരം അറിയിച്ചതും. പോലീസ് എത്തുന്പോള്‍ പ്രതി കിടന്ന് ഉറങ്ങുകയായിരുന്നു. തുടര്‍ന്ന്…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരേ ലൈംഗികാതിക്രമം ! യുവാവ് പിടിയില്‍…
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുറുമുള്ളൂര്‍ ആനിത്തോട്ടംകാലായില്‍ റോബിനെ (23) യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം കാണക്കാരി വെന്പള്ളി കനാല്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപം സ്കൂട്ടര്‍ നിര്‍ത്തി ഇയാള്‍ ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreട്രെയിനില്‍ യുവതിയെ കയറിപ്പിടിച്ച് യുവാവ് ! സംഭവം കമ്പാര്‍ട്ട്മെന്റില്‍ ആളൊഴിഞ്ഞ നേരത്ത്…
ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. തലശ്ശേരി പാനൂര്‍ സ്വദേശി സന്തോഷ് (33) ആണ് കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്. റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടരയോടെ കൊല്ലം എക്സ്പ്രസ് ട്രെയിനിലാണു സംഭവം. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഈ സമയം ഇയാള്‍ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്. കോട്ടയം റെയില്‍വേ എസ്എച്ച്ഒ പി റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.
Read Moreബല്ലാത്ത ധൈര്യം തന്നെ അനക്ക് ! ഉഗ്ര വിഷമുള്ള രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്; വീഡിയോ വൈറല്‍…
സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ പല അടവുകളും പയറ്റുന്നവരുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ പണിപാളാറുമുണ്ട്. ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നത്. ഉഗ്ര വിഷമുള്ള കൂറ്റന്‍ രജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവാണ് വീഡിയോയിലെ താരം. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഇയാള്‍ രാജവെമ്പാലയെ തേച്ച് കുളിപ്പിക്കുന്നത്. പാമ്പ് അനുസരണയോടെ നിന്നു കൊടുക്കുന്നതും യുവാവ് ബക്കറ്റില്‍ നിന്ന് കപ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നതും അതിന്റെ തലയിലടക്കം പിടിച്ച് വെള്ളം ഒഴിക്കുന്നതും എല്ലാം ദൃശ്യങ്ങളില്‍ കാണാം. 22 സെക്കന്‍ഡാണ് വീഡിയോ. ഈ തണുപ്പില്‍ പാവം പാമ്പിനെ വെള്ളത്തില്‍ കുളിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ ഗുല്‍സാര്‍ സാഹബ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ജീവിതത്തെക്കുറിച്ച് അയാള്‍ ശ്രദ്ധിക്കുന്നതേയില്ല എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. പാമ്പിന് ഒട്ടും തണുപ്പ് അനുഭവപ്പെടുന്നില്ല എന്നായിരുന്നു മറ്റൊരു കമന്റ്. ഇവന്…
Read Moreമകനെ എയറിലേക്കെറിഞ്ഞ് ‘എയറിലായി’ പിതാവ് ! സാഹസിക കൃത്യത്തിനെതിരേ വന്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ…
മക്കളെ അമ്മമാര്‍ എപ്പോഴും അമിതമായ കരുതലോടെ നോക്കുമ്പോള്‍ അച്ഛന്മാരുടെ സമീപനം പലപ്പോഴും വ്യത്യസ്ഥമായിരിക്കും. മക്കളെ സാഹസിക കൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കാന്‍ അച്ഛന്മാര്ക്കു മാത്രമേ സാധിക്കൂ. എന്നിരുന്നാലും, കുട്ടികളുമായി അതിരുകടന്നതോ കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കുന്നതോ ആയ കാര്യങ്ങള്‍ ചെയ്യുന്നത് ഒരിക്കലും നല്ലതുമല്ല. അത്തരത്തിലൊരു സാഹസിക കൃത്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പിതാവ് ഒരു കുട്ടിയെ വായുവിലേക്ക് എറിയുകയും പിടിക്കുകയും ചെയ്യുന്നു. ഉയരത്തിലേക്ക് എറിഞ്ഞ് പിടിച്ചതിന് ശേഷം കാമറയെ നോക്കി ചിരിക്കുന്നു, ശേഷം ഒരു കൈയില്‍ മകനെ പിടിച്ച് അപകടകരമായി നിര്‍ത്തുന്നു. പിന്നീട് തലകീഴായി തൂക്കിക്കിടത്തുകയും ചെയ്യുന്നുണ്ട്. വീഡിയോ അവസാനിക്കുമ്പോള്‍ മകനെ വായുവില്‍ ചുഴറ്റുകയും ചെയ്യുന്നുണ്ട്. പുഞ്ചിരിയോടെയാണ് കുട്ടിയെ വീഡിയോയില്‍ കാണുന്നതെങ്കിലും നിരവധി പേരാണ് പിതാവിനെതിരെ രംഗത്തെത്തിയത്. പലരും പിതാവിനെ കുറ്റപ്പെടുത്തി. ഇയാളെ ജയിലിലടയ്ക്കണമെന്നും,ഇത് അല്‍പ്പം കടന്ന കൈയ്യായിപ്പോയിയെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.…
Read More