മണർകാട്ട് റാസ നാളെ; ആറ് ഏഴ് തീയതികളിൽ ഗതാഗത നിയന്ത്രണം

മ​ണ​ർ​കാ​ട്: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ എ​ട്ടു നോ​ന്പു തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​സി​ദ്ധ​മാ​യ റാ​സ നാ​ളെ. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ധ്യാ​ത്മി​ക ഘോ​ഷ​യാ​ത്ര​യാ​യാ​ണ് കു​രി​ശു​പ​ള്ളി​യി​ലേ​ക്കു​ള്ള റാ​സ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം വ​രു​ന്ന റാ​സ ഉ​ച്ച​യ​്ക്ക് 12ന് ​പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കും.

അ​ഞ്ചു മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​ണ് തി​രി​കെ പ​ള്ളി​യി​ൽ എ​ത്തു​ന്ന​ത്. പ​തി​നാ​യി​ര​ത്തി​ല​ധി​കം മു​ത്തു​കു​ട​ക​ളും 150ൽ ​അ​ധി​കം പൊ​ൻ, വെ​ള്ളി കു​രി​ശു​ക​ളും ഇ​രു​പ​തോ​ളം വാ​ദ്യ​മേ​ള ഗ്രൂ​പ്പു​ക​ളും റാ​സ​യി​ൽ അ​ണി​നി​ര​ക്കും. പ​രി​ശു​ദ്ധ മാ​താ​വി​നോ​ടു​ള്ള പ്രാ​ർ​ഥ​നാ​ഗീ​ത​ങ്ങ​ൾ ആ​ല​പി​ച്ചു പ​തി​നാ​യി​ര​ങ്ങ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ന്നു നീ​ങ്ങു​ന്ന കാ​ഴ്ച പു​ണ്യ​ദാ​യ​ക​മാ​ണ്.

നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ അ​ഞ്ചി​ൻ​മേ​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്നു 11.30ന് ​മ​ധ്യാ​ഹ്ന പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷ​മാ​ണ് റാ​സ ആ​രം​ഭി​ക്കു​ന്ന​ത്.
ഗതാഗത നിയന്ത്രണം
കോ​ട്ട​യം: മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ലെ പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ആ​റ്,ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ചു​വ​ടെ: കോ​ട്ട​യ​ത്തു നി​ന്ന് കെ​കെ റോ​ഡ് വ​ഴി കു​മ​ളി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ.​കെ.​റോ​ഡ് വ​ഴി പോ​കാ​വു​ന്ന​താ​ണ്.

കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്ന് പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ട​വാ​തൂ​ർ മി​ൽ​മ ജം​ഗ്ഷ​നി​ൽ നി​ന്ന് തേ​ന്പ്ര​വാ​ൽ​ക​ട​വ് റോ​ഡ് വ​ഴി മോ​സ്കോ ജം​ഗ്ഷ​നി​ൽ എ​ത്തി തി​രു​വ​ഞ്ചൂ​ർ കു​രി​ശു​പ​ള്ളി ജം​ഗ്ഷ​ൻ – അ​യ​ർ​ക്കു​ന്നം വ​ഴി പോ​കേ​ണ്ട​താ​ണ്. കു​മ​ളി ഭാ​ഗ​ത്തു നി​ന്ന് കോ​ട്ട​യ​ത്തി​നും പു​തു​പ്പ​ള്ളി​ക്കും പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ എ​രു​മ​പ്പെ​ട്ടി​യി​ൽ നി​ന്ന് തി​രി​ഞ്ഞ് ത​ല​പ്പാ​ടി, മാ​ധ​വ​ൻ​പ​ടി ഭാ​ഗ​ത്തേ​ക്കും പു​തു​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കും പോ​കേ​ണ്ട​താ​ണ്.

പാ​ന്പാ​ടി​യി​ൽ നി​ന്ന് പാ​ലാ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​ള​പ്പു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് പ​ഴ​യ കെ​കെ റോ​ഡി​ൽ പ്ര​വേ​ശി​ച്ച് കി​ഴ​ക്കേ​ട​ത്ത്പ​ടി വ​ഴി കാ​വും​പ​ടി​യി​ൽ എ​ത്തി പോ​ക​ണം. തി​രു​വ​ഞ്ചൂ​രി​ൽ നി​ന്ന് കെ​കെ റോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​മ​യ​ന്നൂ​രി​ൽ എ​ത്തി ഒ​റ​വ​യ്ക്ക​ൽ, അ​രീ​പ്പ​റ​ന്പ് അ​ന്പ​ലം ജം​ഗ്ഷ​ൻ വ​ഴി ഏ​ഴാം മൈ​ൽ ഭാ​ഗ​ത്തേ​ക്കോ മാ​ലം ബ്രി​ഡ്ജ് ജം​ഗ്ഷ​ൻ വ​ഴി അ​ണ്ണാ​ടി​വ​യ​ൽ ഭാ​ഗ​ത്തേ​ക്കോ പോ​ക​ണം.

പാ​ലാ ഭാ​ഗ​ത്തു നി​ന്നു​വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഒ​റ​വ​യ്ക്ക​ൽ ജം​ഗ്ഷ​നി​ൽ തി​രി​ഞ്ഞ് ഏ​ഴാം മൈ​ൽ ( എ​ട്ടാം മൈ​ൽ ) വ​ഴി​യോ കെ.​കെ. റോ​ഡി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്.

Related posts