ന​ര​ഭോ​ജിക്ക​ടു​വ​യെ ഇ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കും

പു​ത്തൂ​ർ: വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച് സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ ഇ​ന്ന് ശ​സ്ത്ര​ക്രി​യയ്​ക്ക് വി​ധേ​യ​മാ​ക്കും. ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് ശ​സ്ത്ര​ക്രി​യ . ട്രീ​റ്റ്മെ​ന്‍റ് പ്രോ​ട്ടോ​കോ​ൾ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി സ​ർ​വക​ല​ശാ​ല സ​ർ​ജ​റി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ശ്യാം വേ​ണു ഗോ​പാ​ല​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ക.

ശ​സ്ത്ര​ക്രി​യയ്​ക്കാ​യി ക​ടു​വ​യെ മ​യ​ക്കു​ന്ന​തി​നു​ള്ള ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ടു​വ​യു​ടെ മു​ഖ​ത്തി​നും കാ​ലു​ക​ൾ​ക്കും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ​തി​നാ​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം 13 വ​യ​സു​ള്ള ക​ടു​വ​യു​ടെ പ്രാ​യാ​ധി​ക്യം വെ​ല്ലു​വി​ളി​യാ​ണ്. ക​ടു​വ 24 മ​ണി​ക്കൂ​റും സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ര​ഭോ​ജി ക​ടു​വ​യെ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ എ​ത്തി​ച്ച​ത്.

Related posts

Leave a Comment