ജനപ്രതിനിധികളേ, ഒന്നിങ്ങു നോക്കുമോ? ഇവിടെ ഒരു റോഡുണ്ടായിരുന്നു!


ക​ടു​ത്തു​രു​ത്തി: മ​ങ്ങാ​ട്-​ഒ​റ്റി​യാം​കു​ന്ന് റോ​ഡ് ത​ക​ര്‍​ന്ന് ഗ​താ​ഗ​തം ദു​ഷ്‌​ക​ര​മാ​യി. ഇ​തു​വ​ഴി​യു​ള്ള കാ​ല്‍​ന​ട യാ​ത്ര പോ​ലും ദു​രി​ത​ത്തി​ലാ​യി. സി​എ​സ്‌​ഐ പ​ള്ളി​യി​ലേ​ക്കു പോ​യി വ​രു​ന്ന​തും ഇ​തേ റോ​ഡി​ലൂ​ടെ​യാ​ണ്.

മ​ങ്ങാ​ട് -ഒ​റ്റി​യാം​കു​ന്ന് റോ​ഡ് വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ത്തി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്.

ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളോ, ഓ​ട്ടോ​റി​ക്ഷ​ക​ളോ പോ​ലും ക​ട​ന്നു പോ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​രി​ത​പി​ക്കു​ന്നു. എ​ങ്ങ​നെ​യും റോ​ഡ് ന​ന്നാ​ക്കി​യെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി സ​മീ​പ​വാ​സി​ക​ള്‍ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.

റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​യി മൂ​ന്ന് വ​ര്‍​ഷം മു​മ്പ് 11 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​വെ​ന്ന് പ​റ​യു​ക​യും മു​ട്ടു​ചി​റ സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ന്‍ പ​ണി ഏ​റ്റെ​ടു​ത്തു​വെ​ന്നു പ​റ​യ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.

ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​രെ ഇ​തേ ആ​വ​ശ്യ​ത്തി​നാ​യി സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍​ക്ക് ആ​ക്ഷേ​പ​മു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment