മംഗലംഡാം: റിസർവോയറിൻറെ വൃഷ്ടി പ്രദേശമായ മലമേഖലയിൽ തുടരുന്ന കനത്ത പേമാരിയിൽ മംഗലംഡാം നിറഞ്ഞു. ആദ്യ മുന്നറിയിപ്പിനെ തുടർന്ന് മംഗലംഡാം ഇന്നോ നാളെയോ തുറക്കും. മംഗലം പുഴയിൽ ഇറങ്ങുന്നവരും പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമന്നു അധികൃതർ മുന്നറിയിപ്പ് നല്കി.
76.10 മീറ്ററാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ഡാമിലെ ജലനിരപ്പ്. 76.51 മീറ്ററിൽ ജലനിരപ്പ് ഉയർന്നാൽ ആദ്യ മുന്നറിയിപ്പ് നല്കും. 7.28 മീറ്ററിലെത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പിനൊപ്പം ഷട്ടർ തുറക്കും. ദിവസം ഒരു മീറ്ററിലധികമാണ് ഡാമിൽ വെള്ളം നിറയുന്നത്. ഈ സ്ഥിതി അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇറിഗേഷൻ അധികൃതർ പറയുന്നത്.
പ്രധാന നീരൊഴുക്കായ കടപ്പാറ തോട് കവിഞ്ഞൊഴുകിയാണ് വെള്ളം ഡാമിലെത്തുന്നത്. പോത്തംതോട്, കടപ്പാറ,തളികക്കല്ല്, കുഞ്ചിയാർപതി, കവിളുപാറ, മണ്ണെണ്ണക്കയം, ചൂരുപ്പാറ, ഓടംതോട് തുടങ്ങിയ പ്രദേശങ്ങളിൽ പേമാരി തുടരുന്നതാണ് ഒരാഴ്ച്ചയ്ക്കുള്ളിൽ ഡാം നിറയാൻ കാരണമായിട്ടുള്ളത്. ഞു