കഴിക്കരുതേ മൊത്തം വിഷമാ..! മാമ്പഴം കഴിച്ച മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ; മൂവാറ്റുപുഴയിൽ കാ​ർ​ബൈ​ഡു ചേ​ർ​ത്തു പ​ഴു​പ്പി​ച്ച പഴങ്ങളുടെ വില്പന വ്യാ​പ​കം

mango-lമൂ​വാ​റ്റു​പു​ഴ: ​കാ​ർ​ബൈ​ഡു ചേ​ർ​ത്തു പ​ഴു​പ്പി​ച്ച മാ​മ്പ​ഴ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്നു. മൂ​വാ​റ്റു​പു​ഴ​യി​ൽ ഇ​ന്ന​ലെ മാ​ത്രം ഇ​ത്ത​രം മാ​മ്പ​ഴ​ങ്ങ​ൾ ക​ഴി​ച്ചു ഛര്‍​ദ്ദി​ലും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളു​മാ​യി നാ​ലു കു​ട്ടി​ക​ളെ​യാ​ണു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കാ​ർ​ബൈ​ഡ് ചേ​ർ​ത്തു പ​ഴു​പ്പി​ച്ച മാ​മ്പ​ഴ​ങ്ങ​ൾ മൂ​വാ​റ്റു​പു​ഴ​യി​ൽ വ്യാ​പ​ക​മാ​യി വി​ൽ​ക്കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ ത​ന്നെ നേ​രി​ട്ടു ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ പ​രി​ശോ​ധ​ന​യ്ക്കു പോ​ലും ത​യാ​റാ​കു​ന്നി​ല്ലെ​ന്നു പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ കു​ട്ടി​ക​ളി​ലാ​ണ് ഇ​ത്ത​രം പ​ഴ​ങ്ങ​ൾ ക​ഴി​ക്കു​മ്പോ​ൾ അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ട​മാ​കു​ന്ന​ത്. മാ​മ്പ​ഴ​വും ഓ​റ​ഞ്ചും ക​ഴി​ച്ചു ക​ഴി​ഞ്ഞാ​ൽ വാ​യി​ലെ തൊ​ലി​പോ​കു​ന്ന​തും കു​ട്ടി​ക​ളി​ൽ ഛർ​ദ്ദി​യു​ണ്ടാ​കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ഇ​വ​യി​ൽ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ന്നി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്.

ഇ​തു പ​ല​രും കാ​ര്യ​മാ​യെ​ടു​ക്കാ​ത്ത​തി​നാ​ൽ പ​ഴ​ങ്ങ​ളി​ലെ രാ​സ​വ​സ്തു പ്ര​യോ​ഗം തു​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. കാ​ൽ​സ്യം കാ​ർ​ബൈ​ഡി​ന്‍റെ​യൊ​പ്പം അ​സെ​റ്റൈ​ൽ ഗ്യാ​സും ചേ​ർ​ത്ത് പ​ഴ​ങ്ങ​ളി​ൽ സ്പ്രേ ​ചെ​യ്യു​ന്ന​താ​ണ് വാ​യി​ലെ തൊ​ലി പോ​കു​ന്ന​തി​നും വാ​യ്പു​ണ്ണി​നും വാ​യു​കോ​പ​ത്തി​നു​മൊ​ക്കെ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് വിദഗ്ധർ പ​റ​യു​ന്നു.​

പ​ഴ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പാ​ക​മാ​കാ​നും കേ​ടു​വ​രാ​തെ അ​ധി​ക​കാ​ലം നി​ൽ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണു കാ​ൽ​സ്യം കാ​ർ​ബൈ​ഡും,അ​സൈ​റ്റൈ​ൽ ഗ്യാ​സും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ മ​ടി​ക്കു​ന്ന​തും ഇ​തി​നു പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു​ണ്ട്.

കാ​ര്‍​ബൈ​ഡും വെ​ള്ള​വും ചേ​ര്‍​ന്നു​ള്ള രാ​സ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ ഫ​ല​മാ​യി അ​സെ​റ്റി​ലി​ന്‍ വാ​ത​ക​വും പ​ല​ത​രം ഓ​ക്‌​സൈ​ഡു​ക​ളും രൂ​പം കൊ​ള്ളു​ക​യും ഈ ​ക​ടു​ത്ത ചൂ​ടി​ല്‍ മാ​ങ്ങ പു​റ​മേ​യ്ക്ക് പ​ഴു​ക്കു​ക​യു​മാ​ണു ചെ​യ്യു​ന്ന​ത്. കാ​ര്‍​ബൈ​ഡി​ന്‍റെ സാ​ന്നി​ധ്യം ത​ല​ച്ചോ​റി​ന്റെ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും നാ​ഡീ​വ്യൂ​ഹ​ത്തെ​യു​മെ​ല്ലാം കാ​ര്യ​മാ​യി ബാ​ധി​ക്കും.

Related posts