“ഡ്രെഡ്‌സണ്‍’ കൊച്ചിയിലെത്തി! 10 ട്രക്കുകളില്‍ സ്കൂട്ടറുകളും, 93 കാറുകളും 9 മിനി ട്രക്കുകളുമായാണ് തുറമുഖത്തെത്തിയത്

shipമട്ടാഞ്ചേരി: ചരക്ക് ലോറികള്‍ കയറ്റിയ കപ്പല്‍ കൊച്ചി തുറമുഖത്തെത്തി. പന്ത്രണ്ട് ചരക്ക് ലോറികള്‍ കയറ്റിയ “ഡ്രെഡ്‌സണ്‍’ എന്ന കപ്പലാണ് ഇന്നലെ കൊച്ചിയിലെത്തിയത്. 10 ട്രക്കുകളില്‍ സ്കൂട്ടറുകളും, ബാക്കി രണ്ട് ട്രക്കുകളിലായി ഓട്ടോ സ്‌പെയര്‍പാര്‍ട്‌സും, സിലിണ്ടറുകളും കൂടാതെ 93 കാറുകളും 9 മിനി ട്രക്കുകളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ആദ്യമായിട്ടാണ്  ചരക്ക് വാഹനങ്ങള്‍ കയറ്റിയ കൊച്ചി തുറമുഖത്ത് എത്തുന്നത്. ട്രക്കിന്റെ ഡ്രൈവര്‍മാര്‍ ഗുജറാത്തില്‍ നിന്ന് നേരത്തെ കൊച്ചിയില്‍ എത്തിയിരുന്നു.

കാറുകളുമായി നേരത്തെ കൊച്ചിയില്‍ കപ്പല്‍ കൊച്ചിയിലെത്തിയിട്ടുണ്ടെങ്കിലും ചരക്ക് കയറ്റിയ ലോറികളുമായി എത്തുന്നത് ആദ്യമാണ്. 4-ാം തവണയാണ് ഡ്രെഡ്‌സണ്‍ കൊച്ചിയിലെത്തുന്നത്. റോഡ് മാര്‍ഗമുള്ള യാത്രകള്‍ ഒഴിവാക്കി ചരക്ക് ലോറികള്‍ കപ്പലില്‍ വരുമ്പോള്‍ ഗതാഗത ചിലവില്‍ വലിയ ലാഭം ഉണ്ടാവും. മാസത്തില്‍ മൂന്നു തവണ ചരക്ക് ലോറികള്‍ കയറ്റിയ കപ്പല്‍ കൊച്ചിയില്‍ വരുമെന്നാണു പ്രതീക്ഷയെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു.

Related posts